1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. World Sight Day 2022

World Sight Day 2022: അല്‍പ്പം പോലും കണ്ണീര്‍ വീഴ്ത്താതെ ഉള്ള അരിയാന്‍ സാധിക്കും!

World Sight Day 2022
ഉള്ളിയരിയുമ്പോള്‍ കണ്ണില്‍നിന്നും വെള്ളം വരുന്നത് നമ്മെ തെല്ല് ബുദ്ധിമുട്ടിക്കാറുണ്ട്. ഇക്കാരണത്താല്‍ ഉള്ളി മുറിക്കാന്‍ പലരും മടി കാണികുകയും ചെയ്യും. കണ്ണില്‍ നിന്നും അല്‍പം കണ്ണീര്‍ പൊഴിഞ്ഞാലും ഇള്ളി തരുന്ന പോഷക ഗുണങ്ങള്‍ ചെറുതല്ല എന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ ഇനി കരയാതെ തന്നെ ഉള്ളി അരിയാം. കണ്ണീര്‍ പൊഴിക്കാത്ത തരത്തിലുള്ള ഉള്ളിക്ക് ന്യൂസിലാന്‍ഡിലെയും ജപ്പാനിലെയും ശാത്രജ്ഞര്‍ രൂപം നല്‍കി കഴിഞ്ഞു.
 
ജൈവ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉള്ളി അരിയുന്ന ജോലി ടിയര്‍ഫ്രീ ആക്കി മാറ്റിയിരിക്കുന്നത്. ഉള്ളി അരിയുമ്പോള്‍ കരച്ചില്‍ ഉണ്ടാക്കുന്ന എന്‍സൈമുകളെ നിര്‍വീര്യമാക്കിയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഉള്ളി മുറിക്കുമ്പോള്‍ കണ്ണുനീര്‍ ഉണ്ടാക്കാന്‍ കഴിവുള്ള വസ്തു പുറത്തുവരുന്നു എന്നായിരുന്നു നേരത്തെ ശാസ്ത്രജ്ഞര്‍ക്ക് ഉണ്ടായിരുന്ന അനുമാനം. എന്നാല്‍ ഇത് തെറ്റാണ് എന്ന് കണ്ടെത്തി.
 
ഒരു എന്‍സൈമാണ് ഇതുകാരണം. ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ജീന്‍ സൈലന്‍സിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉള്ളിയില്‍ കരച്ചില്‍ ഉണ്ടാക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം നിര്‍വീര്യമാക്കിയത്. ഉള്ളി അരിയുമ്പോള്‍ കണ്ണ് എരിയില്ല എന്ന് മാത്രമല്ല ഉള്ളിയുടെ രുചി വര്‍ധിക്കാനും ഇത് സഹായിക്കും എന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
World Sight Day 2022: ആകര്‍ഷകമുള്ള കണ്ണുകളാണോ ആഗ്രഹിക്കുന്നത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി