World No-Tobacco Day: നിങ്ങള്‍ക്ക് സിഗരറ്റ് വലിക്കുന്ന ശീലമുണ്ടോ? ഓരോ ദിവസവും മരിച്ചുകൊണ്ടിരിക്കുന്നു !

ദിവസവും ഒരു സിഗരറ്റ് വലിച്ചാല്‍ പോലും നിങ്ങളുടെ ഹൃദയ ധമനികള്‍ക്ക് ക്ഷതമേല്‍ക്കാല്‍ സാധ്യതയുണ്ട്

രേണുക വേണു| Last Modified വെള്ളി, 31 മെയ് 2024 (10:43 IST)

World No-Tobacco Day: മദ്യപാനത്തേക്കാള്‍ അപകടകാരിയാണ് പുകവലി. എന്നാല്‍ ചിലര്‍ പറയും ദിവസവും ഓരു സിഗരറ്റ് മാത്രമേ വലിക്കുന്നുള്ളൂ എന്ന്. അമിതമായി സിഗരറ്റ് വലിച്ചാല്‍ മാത്രമേ ആരോഗ്യത്തിനു ദോഷം ചെയ്യൂ എന്നാണ് ഇത്തരക്കാരുടെ വിചാരം. എന്നാല്‍ അത് തെറ്റായ ചിന്തയാണ്. ദിവസവും ഒരു സിഗരറ്റ് വലിച്ചാല്‍ പോലും നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ്.

ദിവസവും ഒരു സിഗരറ്റ് വലിച്ചാല്‍ പോലും നിങ്ങളുടെ ഹൃദയ ധമനികള്‍ക്ക് ക്ഷതമേല്‍ക്കാല്‍ സാധ്യതയുണ്ട്. ഇത്തരക്കാരില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കാണപ്പെടുന്നു. ദിവസവും സിഗരറ്റ് വലിക്കുന്നവരില്‍ സ്ട്രോക്ക് വരാന്‍ സാധ്യത കൂടുതലാണ്. യുവാക്കളിലെ ഹൃദയാഘാതം കൂടാന്‍ പ്രധാന കാരണം സിഗരറ്റ് വലിയാണ്. ദിവസവും സിഗരറ്റ് വലിച്ചാല്‍ നെഞ്ചില്‍ കഫം കെട്ടാനും ശ്വാസം മുട്ടല്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്. ദിവസവും ഒരു സിഗരറ്റ് വലിച്ചാല്‍ പോലും പല്ലുകളില്‍ കറ വരാന്‍ സാധ്യതയുണ്ട്.

പുകവലിക്കുന്നവരില്‍ പലവിധ അണുബാധകള്‍ക്ക് സാധ്യതയുണ്ട്. സ്ഥിരം പുകവലിക്കുന്നവരാണെങ്കില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മുതല്‍ അര്‍ബുദം വരെയാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുകവലിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല നിങ്ങള്‍ക്കൊപ്പം ജീവിക്കുന്നവരുടെ ആരോഗ്യത്തെ പോലും പ്രതികൂലമായി ബാധിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :