അനുബന്ധ വാര്‍ത്തകള്‍
- World Kidney Day: വൃക്കയുടെ ആരോഗ്യത്തിന് ഈ പാനീയങ്ങള്‍ പതിവാക്കാം
- കുടിക്കുന്ന സമയം അനുസരിച്ച് ഫലം കിട്ടും: പാലുകുടിക്കാനുള്ള ഏറ്റവും മികച്ച സമയം ഇതാണ്
- ഗ്യാസുണ്ട്, ദഹനവും മോശം; ഈ ആറുഭക്ഷണങ്ങള്‍ ഒഴിവാക്കണം
- പ്രമേഹമുള്ള പലര്‍ക്കും അതറിയില്ല, ഈ ഏഴുലക്ഷണങ്ങള്‍ ഉണ്ടോയെന്ന് നോക്കണം
- എന്താണ് മുണ്ടിനീര്?, ലക്ഷണങ്ങൾ എന്തെല്ലാം?, എന്തെല്ലാം ശ്രദ്ധിക്കണം
World Kidney Day: ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടോ? വൃക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം
വൃക്കസംബന്ധമായ രോഗങ്ങളെ കുറിച്ച് എപ്പോഴും അവബോധം ഉണ്ടായിരിക്കണം. നന്നായി വെള്ളം കുടിക്കാതെ തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ ചിലപ്പോള്‍ അത് വൃക്കരോഗത്തിന്റെ ലക്ഷണം ആകാം. മുതിര്‍ന്ന കുട്ടികളില്‍ കാണുന്ന മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണല്‍, മൂത്രമൊഴിക്കുമ്പോള്‍ സാധാരണമല്ലാത്ത വിധം പതയല്‍, മൂത്രത്തിന്റെ അളവില്‍ കാണുന്ന കുറവും കൂടുതലും എന്നിവയെല്ലാം വൃക്കരോഗത്തിന്റെ ലക്ഷണമാകാം.
മൂത്രം ഇടയ്ക്കിടെ ഒഴിക്കാന്‍ തോന്നുക, മൂത്രം ഒഴിക്കാതിരുന്നാല്‍ ശരീരത്തിന്റെ പിന്‍വശത്തെ ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടര്‍ച്ചയായ വേദന, മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ മൂത്രം ഒഴിക്കല് എന്നിവ വൃക്കരോഗലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധനകള്‍ നടത്തി വൃക്കരോഗമുണ്ടോ എന്ന് അറിഞ്ഞിരിക്കണം.