അനുബന്ധ വാര്‍ത്തകള്‍
- അലോപ്പതിക്ക് എതിരായതുകൊണ്ട് മരുന്ന് കുടിപ്പിക്കുന്നത് നിര്‍ബന്ധിച്ച്, നന്നായി സിഗരറ്റ് വലിച്ചിരുന്നു; ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മകന് ധ്യാന്‍
- പ്രമേഹ രോഗികള്‍ക്ക് പച്ചപപ്പായ കഴിക്കാമോ
- ബീജോല്പാദനം കൂട്ടാന്‍ ചിക്കന്‍ കഴിക്കാം!
- ഇതാണ് ശീലമെങ്കില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകും!
- ഭക്ഷണം കഴിച്ച ശേഷം ചെയ്യാന്‍ പാടില്ലാത്ത അഞ്ചുകാര്യങ്ങള്‍ ഇവയാണ്
രക്തദാനം ചെയ്താല്‍ ഗുണങ്ങള്‍ നിരവധിയാണ്
രക്തദാനത്തിലൂടെ അനേകം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനോടൊപ്പം രക്തദാതാവിനും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. ആവര്‍ത്തിച്ചുള്ള രക്തദാനം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ മൂന്നുമാസത്തിലൊരിക്കല്‍ വിവിധ രോഗങ്ങള്‍ക്കുള്ള പരിശോധനയും ഇതിലൂടെ നടത്തപ്പെടുന്നു.
'രക്തദാനം ചെയ്യുന്നത് ഐക്യദാര്‍ഡ്യമാണ്. പരിശ്രമത്തില്‍ പങ്കുചേരൂ, ജീവന്‍ രക്ഷിക്കൂ' എന്നതാണ് ഈ വര്‍ഷത്തെ രക്തദാന ദിന സന്ദേശം. നിത്യേനയുണ്ടാകുന്ന റോഡപകടങ്ങള്‍, ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍, ശസ്ത്രക്രിയകള്‍, പ്രസവം തുടങ്ങിയ സന്ദര്‍ഭങ്ങളിലും, ക്യാന്‍സര്‍, ഡെങ്കു, ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രോഗാവസ്ഥകളിലും, ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി രക്തമോ, രക്തഘടകങ്ങളോ ആവശ്യമായി വരുന്നു.