സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 29 ഡിസംബര്‍ 2021 (11:40 IST)
ശരീരഭാരം കുറയ്ക്കാനുള്ള ബെസ്റ്റ് സമയമാണ് മഞ്ഞുകാലം. മഞ്ഞുകാലത്ത് ശരീരത്തിന്റെ മെറ്റബൊളിസം കൂടും. അതിനാല്‍ കുറച്ച് ശ്രദ്ധിച്ചാല്‍ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. ശരീരത്തിന് എപ്പോഴും ഒരു നിശ്ചിത താപനില കാത്തുസൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ശൈത്യകാലത്ത് ഇത് ശരീരത്തിന് അധിക ജോലിയാണ്. താപനില കൂട്ടാന്‍ ശരീരം കലോറി എരിക്കും. ഇങ്ങനെ നമ്മള്‍ ഒന്നും ചെയ്യാതെ തന്നെ ഭാരം കുറയുന്നു. എന്നാല്‍ ഇതാരും ശ്രദ്ധിക്കാറില്ല. പ്രശസ്ത ഡയറ്റീഷനായ ഗരിമ ഗോയലാണ് ഇക്കാര്യം പറഞ്ഞത്.
അതിനാല്‍ ശൈത്യകാലത്ത് എപ്പോഴും ആക്ടീവായി ഇരിക്കാന്‍ ശ്രദ്ധിക്കണം. ശരീരത്തില്‍ നിരവധി ഫാറ്റുകള്‍ ഉണ്ട്. വൈറ്റ് ഫാറ്റും ബ്രൗണ്‍ ഫാറ്റും ഉണ്ട്. തണുപ്പുള്ള സമയത്ത് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ രണ്ടുതരം ഫാറ്റും എരിയുമെന്ന് ഗരിമ പറയുന്നു.