സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 17 ഡിസംബര്‍ 2024 (11:48 IST)
ശൈത്യകാലത്ത് കുളിക്കാന്‍ പലര്‍ക്കും മടിയാണ്. തണുപ്പ്
തന്നെയാണ് അതിന്റെ പ്രധാന കാരണം. പ്രത്യേകിച്ച് അതിരാവിലെയോ രാത്രിയോ കുളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റില്ല. ശൈത്യകാലത്ത് രാവിലെ വളരെ നേരത്തെ കുളിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. അതിരാവിലെ താപനില
താരതമ്യേന കുറവാണ്. ഈ സമയത്ത് കുളിക്കുന്നത് ജലദോഷം പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
കഴിയുമെങ്കില്‍, ഉച്ചകഴിഞ്ഞ് കുളിക്കുന്നതാണ് ഏറ്റവും നല്ലത്. ശൈത്യകാലത്ത് ജലദോഷം പിടിപെടുന്നത് സ്ഥിരമായി പനി വരുന്നതിനും കാരണമാകുന്നു. പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും അതിരാവിലെ കുളിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.