1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Why do women in India develop fibroids at a young age

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

പ്രത്യുല്‍പാദന പ്രായത്തിലുള്ള 20-50 ശതമാനം സ്ത്രീകളിലും നിലവില്‍ ഫൈബ്രോയിഡുകള്‍ ഉണ്ട്.

Why do women in India develop fibroids at a young age
20-കളിലും 30-കളിലും പ്രായമുള്ള യുവതികളില്‍ ഗര്‍ഭാശയത്തില്‍ ഫൈബ്രോയിഡുകള്‍ വര്‍ദ്ധിക്കുന്ന പ്രവണതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് വിദഗ്ദ്ധര്‍. അടുത്തകാലം വരെ ആര്‍ത്തവവിരാമത്തോട് അടുക്കുന്നവരിലാണ് ഇത് പ്രധാനമായും കണ്ടുവന്നിരുന്നത്. പഠനങ്ങള്‍ അനുസരിച്ച്, പ്രത്യുല്‍പാദന പ്രായത്തിലുള്ള 20-50 ശതമാനം സ്ത്രീകളിലും നിലവില്‍ ഫൈബ്രോയിഡുകള്‍ ഉണ്ട്. ഈ ഫൈബ്രോയിഡുകളില്‍ മൂന്നിലൊന്ന് മാത്രമേ ശാരീരിക പരിശോധനയ്ക്കിടെ ഒരു ആരോഗ്യ സംരക്ഷണ ദാതാവിന് കണ്ടെത്താനാകയുള്ളൂ. അതിനാല്‍ തന്നെ പലപ്പോഴും ഫൈബ്രോയിഡുകളുടെ രോഗനിര്‍ണയം നടത്താന്‍ കഴിയാറില്ല. 
 
ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ ഇതിന് കാരണമാണ്. അതായത് ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഈസ്ട്രജന്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുകയും അത് സന്തുലിതമാക്കാന്‍ ആവശ്യമായ പ്രോജസ്റ്ററോണ്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നു. ഈസ്ട്രജന്‍ സാധാരണയായി ഫൈബ്രോയിഡ് വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. പെണ്‍കുട്ടികളില്‍ നേരത്തേ ആര്‍ത്തവം ആരംഭിക്കുമ്പോള്‍ അവരുടെ ശരീരം കൂടുതല്‍ സമയം ഈസ്ട്രജനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു, ഇത് നേരത്തെ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 
 
കൂടാതെ പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍, ചില സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും ഈസ്ട്രജനെപ്പോലെ പ്രവര്‍ത്തിക്കുകയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇതിനുപുറമേ അമിതവണ്ണം, സ്‌ട്രെസ്സ്, വൈകിയുള്ള വിവാഹം അഥവാ കുട്ടികളുടെ ജനനം എന്നിവയും ഫൈബ്രോയിഡിന് കാരണമായേക്കാം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?