ആര്‍ത്തവം പ്രശ്‌നമാകുന്നത് എപ്പോള്‍? ഈ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടുക

രേണുക വേണു| Last Modified വെള്ളി, 14 ഏപ്രില്‍ 2023 (11:47 IST)

സാധാരണയായി ഒരു ആര്‍ത്തവത്തില്‍ നിന്ന് അടുത്ത ആര്‍ത്തവത്തിലേക്ക് 21 മുതല്‍ 40 വരെ ദിവസങ്ങളുടെ ഇടവേളയാണ് ഉണ്ടാകുക. 28 ദിവസമാണ് ആരോഗ്യകരമായ ഇടവേള. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ആര്‍ത്തവം വൈകാന്‍ സാധ്യതയുണ്ട്. ആര്‍ത്തവ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ പതിവാണ്. എന്തൊക്കെ ലക്ഷണങ്ങള്‍ കാണിക്കുമ്പോഴാണ് വൈദ്യസഹായം തേടേണ്ടതെന്ന് നോക്കാം.

സാധാരണയില്‍ കൂടുതലായി രക്തസ്രാവം ഉണ്ടെങ്കില്‍ വൈദ്യസഹായം തേടണം

ആര്‍ത്തവ സമയത്ത് പനി ഉണ്ടെങ്കില്‍

ശക്തമായ വേദന ഉണ്ടെങ്കില്‍

ഒക്കാനം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ കാണിച്ചാല്‍

ഏഴ് ദിവസത്തേക്കാള്‍ കൂടുതല്‍ രക്തസ്രാവം നീണ്ടുനിന്നാല്‍

തുടര്‍ച്ചയായി ആര്‍ത്തവം ക്രമം തെറ്റി സംഭവിച്ചാല്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :