പ്രമേഹ രോഗികൾ ശ്രദ്ധിക്കണം, ഹൈപ്പോഗ്ലൈസീമിയ വില്ലനായേക്കാം!

പ്രമേഹ രോഗികൾ ശ്രദ്ധിക്കണം, ഹൈപ്പോഗ്ലൈസീമിയ വില്ലനായേക്കാം!

Rijisha M.| Last Modified വ്യാഴം, 20 ഡിസം‌ബര്‍ 2018 (12:34 IST)
എന്താണ് ഹൈപ്പോഗ്ലൈസീമിയ? രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയെയാണ് എന്നു പറയുന്നത്. അപ്പോൾ ഇത് തീർച്ചയായും പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കും. പലകാരണങ്ങൾ കൊണ്ടാണ് പ്രമേഹം പിടിപെടുന്നത്.

പ്രമേഹ രോഗികളുടെ എണ്ണം ദിവസം കഴിയുന്തോറും വർദ്ധിച്ചുവരികയാണ്. ശരീരം നിർമിക്കുന്ന ഇൻസുലിന്റെ അളവ് കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം. ശരീരം ഉത്പാദിപ്പിക്കുന്ന ഇൻസുലിന്റെ തോത് അനുസരിച്ച് പ്രമേഹരോ​ഗാവ്സ്ഥ വ്യത്യാസപ്പെടും.

സാധാരണ രീതിയിൽ ഗ്ലൂക്കോസിന്റെ അളവ് 70 MG/dL -ലും കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്ന് വിളിക്കുന്നത്. ഹൈപ്പോഗ്ലൈസീമിയ എന്ന വാക്കിന്റെ അർത്ഥം 'മധുരം കുറഞ്ഞ രക്തം' എന്നാണ്. ഹൈപ്പോഗ്ലൈസീമിയ മൂലം തലച്ചോറിന് ആവശ്യമുള്ളത്ര ഗ്ലൂക്കോസ് കിട്ടാതാവുകയും, അതോടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്യും.

ഇതു മൂലം അപസ്മാരം, ബോധക്കേട് എന്നിവ ഉണ്ടാകാം. ഹൈപ്പോഗ്ലൈസീമിയ സാധാരണയായി ഏറ്റവുമധികം കണ്ടുവരുന്നത് പ്രമേഹത്തിന് ചികിത്സയെടുക്കുന്നവരിലാണ്. ക്ഷീണം, വിറയൽ, അമിത വിശപ്പ്, അമിതമായ വിയർപ്പ് അനുഭവപ്പെടൽ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :