മൂത്രത്തിനു അസഹ്യമായ ദുര്‍ഗന്ധമുണ്ടോ? ഇക്കാരണത്താല്‍ ആയിരിക്കും

പ്രമേഹമുള്ളവരിലും മൂത്രത്തിന്റെ ഗന്ധം വ്യത്യസ്തമായിരിക്കും

രേണുക വേണു| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2023 (15:45 IST)

കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുകയും മൂത്രമൊഴിക്കുകയും ചെയ്യേണ്ടത് നല്ല ആരോഗ്യത്തിനു അത്യാവശ്യമാണ്. മൂത്രത്തിന്റെ നിറം, ഗന്ധം എന്നിവയില്‍ അസാധാരണമായ മാറ്റം പ്രകടമായാല്‍ അതിനെ നിസാരമായി കാണരുത്. ചിലരുടെ മൂത്രത്തിനു അസഹ്യമായ ദുര്‍ഗന്ധം ഉണ്ടാകും. മൂത്രത്തിനു സാധാരണയില്‍ നിന്ന് വ്യത്യസ്തമായി മോശം ഗന്ധം തോന്നുകയാണെങ്കില്‍ വൈദ്യസഹായം തേടണം.

ശരീരത്തിനു ആവശ്യമായ വെള്ളം നിങ്ങള്‍ കുടിക്കുന്നില്ലെങ്കില്‍ മൂത്രത്തിനു അസഹ്യമായ ദുര്‍ഗന്ധം ഉണ്ടാകും. ചില ഭക്ഷണ സാധനങ്ങള്‍, പാനീയങ്ങള്‍ എന്നിവ മൂത്രത്തിന്റെ ഗന്ധം മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. മദ്യപിച്ച ശേഷം മൂത്രമൊഴിക്കുമ്പോള്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ദുര്‍ഗന്ധം അനുഭവപ്പെടും. തുടര്‍ച്ചയായി മൂത്രത്തിനു ദുര്‍ഗന്ധം ഉണ്ടെങ്കില്‍ അത് ചിലപ്പോള്‍ മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണമാകും. മൂത്രമൊഴിക്കുമ്പോള്‍ വേദന കൂടി തോന്നുകയാണെങ്കില്‍ ഉറപ്പായും വൈദ്യസഹായം തേടുക. ശരീരത്തില്‍ ബാക്ടീരിയ മൂലം ഏതെങ്കിലും അണുബാധ ഉണ്ടെങ്കിലും മൂത്രത്തിന്റെ ഗന്ധത്തില്‍ വ്യത്യാസം അനുഭവപ്പെടും. ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ മൂത്രത്തിന്റെ നിറത്തിലും ഗന്ധത്തിലും വ്യത്യാസം കാണുന്നു. ആര്‍ത്തവ സമയത്ത് സ്ത്രീകളുടെ മൂത്രത്തിനു അസഹ്യമായ ഗന്ധമുണ്ടാകും.

പ്രമേഹമുള്ളവരിലും മൂത്രത്തിന്റെ ഗന്ധം വ്യത്യസ്തമായിരിക്കും. തുടര്‍ച്ചയായി മൂത്രത്തിനു ദുര്‍ഗന്ധം അനുഭവപ്പെട്ടാല്‍ പ്രമേഹ പരിശോധനയ്ക്ക് വിധേയമാകുക. കരള്‍, വൃക്ക സംബന്ധമായ അസുഖങ്ങളുടെ ലക്ഷണമായും മൂത്രത്തിന്റെ നിറവും ഗന്ധവും മാറും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :