സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 12 നവംബര്‍ 2022 (13:12 IST)
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയാണ് ഹൈപ്പര്‍ യൂറിസിമിയ. ഇതിന്റെ ഖരരൂപം വൃക്കകളില്‍ കല്ലായി രൂപപ്പെടും. ഈ രോഗമുള്ളവര്‍ മദ്യപിക്കാന്‍ പാടില്ല. കൂടാതെ അമിത വണ്ണം, ഹൈപ്പര്‍ തൈറോയിഡിസം, അമിത വ്യായാമം ചെയ്യല്‍, മരുന്നുകള്‍ അമിതമായ ഉപയോഗിക്കുക എന്നിവ പാടില്ല.
നിങ്ങള്‍ ദിവസവും കൂടുതല്‍ സീ ഫുഡ് കഴിക്കുകയോ മൃഗങ്ങളുടെ അവയവങ്ങള്‍ അഥവാ കരള്‍, കുടല്‍ എന്നിവ കൂടുതല്‍ കഴിക്കുകയോ ചെയ്താല്‍ യൂറിക് ആസിഡ് ശരീരത്തില്‍ കൂടാം. ഇത്തരത്തില്‍ സാല്‍മണ്‍, മാംസം, ബിയര്‍, ബീന്‍സ് എന്നിവ കൂടുതല്‍ കഴിക്കുന്നവരില്‍ യൂറിക് ആസിഡ് കണ്ടുവരുന്നു. ശരീരത്തിലെ അധികം യൂറിക് ആസിഡ് വൃക്കകളിലൂടെ പുറത്തുപോകുകയാണ് ചെയ്യുന്നത്.