അനുബന്ധ വാര്‍ത്തകള്‍
- ഡിമെന്‍ഷ്യയും പാര്‍ക്കിന്‍സണ്‍സ് രോഗവും ഒഴിവാക്കാന്‍ ഈ മൂന്ന് സ്വഭാവരീതികള്‍ മാറ്റണമെന്ന് ന്യൂറോളജിസ്റ്റ്
- ഈ യോഗാസനങ്ങള്‍ പക്ഷാഘാതത്തിന് കാരണമാകും!
- നിങ്ങളുടെ കണ്ണുകളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍, നിങ്ങളുടെ വൃക്കകള്‍ തകരാറിലാണെന്ന് മനസ്സിലാക്കുക!
- സ്ട്രോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന മൂന്ന് 'S'കള്‍; ന്യൂറോളജിസ്റ്റ് പറയുന്നത് നോക്കാം
- കുട്ടികള്‍ക്ക് ചുമ സിറപ്പുകള്‍ ആവശ്യമില്ല, അവ സുഖം പ്രാപിക്കുന്നത് വേഗത്തിലാക്കുന്നില്ല; രാജ്യത്തെ പ്രമുഖ ന്യൂറോളജിസ്റ്റ് പറയുന്നത് ഇതാണ്
വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ, ഈ സിമ്പിള്‍ ടെസ്റ്റ് ചെയ്താല്‍ അറിയാം
നമ്മുടെ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയാന്‍ കഴിയുമോ? യൂറോളജിസ്റ്റ് ഡോ. പര്‍വേസിന്റെ അഭിപ്രായത്തില്‍ അത് സാധ്യമാണ് എന്നാണ്. നിങ്ങള്‍ക്ക് സ്വയം ചെയ്യാന്‍ കഴിയുന്ന ഒരു ലളിതമായ തന്ത്രമാണിത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
ഡോ. പര്‍വേസിന്റെ അഭിപ്രായത്തില്‍ നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗം മൂത്ര വിസര്‍ജ്ജനത്തെ ശ്രദ്ധിക്കലാണ്. സാധാരണയായി ഒരു വ്യക്തിയുടെ മൂത്ര വിസര്‍ജ്ജനം മണിക്കൂറില്‍ 0.5 മുതല്‍ 1 മില്ലി വരെയാണ്. 50 കിലോഗ്രാം ഭാരമുള്ള ഒരാള്‍ക്ക് ഏകദേശം 50 മില്ലി മൂത്ര വിസര്‍ജ്ജനം മണിക്കൂറില്‍ ഉണ്ടാകണമെന്ന് ഡോ. പര്‍വേസ് പറയുന്നു.
അപ്പോള്‍ ചോദ്യം ഉയര്‍ന്നുവരുന്നു, ഒരാള്‍ക്ക് സ്വന്തം മൂത്രത്തിന്റെ അളവ് എങ്ങനെ പരിശോധിക്കാം?10 മണിക്കൂറെങ്കിലും എടുത്തായിരിക്കും ചിലര്‍ മൂത്രം ഒഴിക്കുന്നത്. അതനുസരിച്ച്, 50 കിലോഗ്രാം ഭാരമുള്ള ഒരാളുടെ മൂത്രത്തിന്റെ അളവ് ഏകദേശം 500 മില്ലി ആയി മാറുന്നു. നിങ്ങള്‍ക്ക് ഒരു ലിറ്ററിന്റെ കുപ്പി ഇതിനായി ഉപയോഗിക്കാം. നിങ്ങളുടെ മൂത്രത്തിന്റെ അളവ് ആവശ്യത്തിന് ഉണ്ടെങ്കില്‍, നിങ്ങളുടെ വൃക്കകള്‍ പൂര്‍ണ്ണമായും ആരോഗ്യവാ•ാരാണെന്നാണ് അര്‍ത്ഥമാക്കുന്നത്.