ഈ പാചക എണ്ണകള്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു; പുതിയ പഠനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 ജനുവരി 2025 (16:02 IST)
ഭക്ഷണം തയ്യാറാക്കുന്നതില്‍ പ്രധാന ഘടകമായ പാചക എണ്ണ ഇപ്പോള്‍ മാരകമായ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. സൂര്യകാന്തി, മുന്തിരി, കനോല, ചോളം തുടങ്ങിയ വിത്തുകളില്‍ നിന്ന് ഉണ്ടാക്കുന്ന എണ്ണകളുടെ അമിത ഉപയോഗം ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് മെഡിക്കല്‍ ജേണല്‍ ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനാല്‍, പാചക എണ്ണകള്‍
തിരഞ്ഞെടുക്കമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. 80 വന്‍കുടല്‍ കാന്‍സര്‍ രോഗികളെ വിശകലനം ചെയ്ത പഠനത്തില്‍ അവരുടെ ശരീരത്തില്‍ ബയോ ആക്റ്റീവ് ലിപിഡുകളുടെ ഉയര്‍ന്ന അളവ് കണ്ടെത്തി. 30 നും 85 നും ഇടയില്‍ പ്രായമുള്ള രോഗികളിലെ
മുഴകളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ക്യാന്‍സര്‍ ട്യൂമറുകളില്‍ ഉയര്‍ന്ന ലിപിഡ് സാന്നിധ്യത്തിന് വിത്ത് എണ്ണകള്‍ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിത്ത് എണ്ണകള്‍ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുമെന്ന് മുന്‍ ഗവേഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവ ശരീരത്തില്‍ വീക്കം ഉണ്ടാക്കുകയും ഇത് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വിത്ത് എണ്ണകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ബയോ ആക്റ്റീവ് ലിപിഡുകള്‍, വന്‍കുടലിലെ ക്യാന്‍സറിലേക്ക് നയിക്കുകയും മുഴകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :