ഒരു കാരണവശാലും ഇക്കാര്യങ്ങള്‍ പ്രണയിനിയോട് പറയരുത്; പറഞ്ഞാല്‍...

പ്രണയിനിയോട് ഒരിക്കലും പറയരുത്

lifestyle ,  relationship , love , സ്‌നേഹം , ബന്ധം , പ്രണയം ,  ജീവിതരീതി
സജിത്ത്| Last Modified വെള്ളി, 6 ഒക്‌ടോബര്‍ 2017 (15:30 IST)
ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. എന്നാല്‍ പലപ്പോഴും പ്രണയസല്ലാപങ്ങള്‍ തന്നെയായിരിക്കും പല ബന്ധങ്ങളുടേയും അടിത്തറ ഇളക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. പ്രണയിക്കുന്ന വേളയില്‍ ഇരുവരും പരസ്പരം പറയാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ ഏത് ബന്ധവും സുഖകരമായി മുന്നോട്ട് പോവും.

സംസാരം തന്നെയാണ് കമിതാക്കള്‍ പലപ്പോഴും ശ്രദ്ധിക്കേണ്ടത്. താന്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നെണ്ടെന്നു പറയാന്‍ ബുദ്ധിമുട്ടുള്ള ആണ്‍കുട്ടികള്‍ നമുക്കിടയില്‍ ധാരാളമുണ്ട്. ഒരു പെണ്‍കുട്ടിയുമായി പ്രണയം തുടങ്ങുകയും പിന്നീട് അത് ഒഴിവാക്കണമെന്ന ചിന്ത വരുകയും ചെയ്താല്‍ അക്കാര്യം പോലും തുറന്നു പറയാന്‍ മടി കാണിക്കുന്നവരാണ് പല ആണ്‍കുട്ടികളും എന്നതാണ് യാഥാര്‍ത്ഥ്യം.

കാമുകിയെ തന്റെ സുഹൃത്തുക്കളും ഇഷ്ടപ്പെടണമെന്ന ചിന്താഗതിയുള്ള ആണ്‍കുട്ടികളും ധാരാളമുണ്ട്. എന്നാല്‍ ഇക്കാര്യം സുഹൃത്തുക്കളോട് പറയാനും ആണ്‍കുട്ടികള്‍ക്ക് മടിയായിരിക്കും. സുഹൃത്തിനെ സുഹൃത്തായി മാത്രം കണ്ടാല്‍ മതിയെന്ന് കാമുകിയോട് ഉപദേശിക്കുന്നവരും കുറവല്ല. തങ്ങളുടെ ബന്ധത്തിന് ആരെങ്കിലും ഇടങ്കോല്‍ ഇടുമോയെന്ന ഭയവും പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ക്കാണെന്നതും മറ്റൊരു വസ്തുതയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :