അനുബന്ധ വാര്‍ത്തകള്‍
- നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്
- Nipah Death: പാലക്കാട് നിപ ബാധിച്ച് മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം, സമ്പർക്കത്തിൽ വന്നവർ ക്വാറൻ്റൈനിൽ പോകണമെന്ന് നിർദേശം
- പുട്ടിനും ദോശയ്ക്കും ചപ്പാത്തിക്കും ബെസ്റ്റ്; ചെറുപയര്‍ കിടിലനാണ്
- പ്രസവങ്ങള്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട ആരോഗ്യകരമായ അകലം
- VS Achuthanandan Health Condition: അച്ഛന്റെ ആശുപത്രിവാസം വേദനാജനകം, പ്രതീക്ഷയോടെ കാത്തിരിക്കുന്നു; വി.എസിന്റെ മകന്
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാൻ ചെയ്യേണ്ടത്
സൗന്ദര്യം നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾ
ച
ർമ്മം കണ്ടാൽ പ്രായം തോന്നില്ല കേട്ടോ... പലരും ജീവിതത്തിൽ കേൾക്കാൻ ആഗ്രഹുക്കുന്ന ഒരു പ്രശംസയാണിത്. അങ്ങനെ ഒരു കമന്റ് കേൾക്കാൻ അധികം കഷ്ടപ്പെടുകയൊന്നും വേണ്ട, പണവും മുടക്കേണ്ട. ചില കാര്യങ്ങൾക്ക് നിത്യജീവിതത്തിൽ പ്രത്യേക പരിഗണനയും ശ്രദ്ധയും നൽകിയാൽ മതി.
* എരിവും പുളിയും ഉപ്പും നിറഞ്ഞ പല നിറങ്ങളിലുള്ള ഭക്ഷണങ്ങള്‍ കൊതിയോടെ തിന്നാന്‍ തോന്നിയാൽ വേണ്ടെന്ന് മനസിനെ പറഞ്ഞ് മനസിലാക്കുക.
* വേവിക്കാത്ത പച്ചക്കറി കൊണ്ടു സാലഡും ജ്യൂസുമൊക്കെയുണ്ടാക്കി മതിയാവോളം കഴിക്കുക.
* വറുത്തതും വേവിച്ചതുമായ ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ ഊര്‍ജ്ജം നല്‍കുന്നുണ്ട് വേവിക്കാത്ത പച്ചക്കറികളും ഇലകളും.
* കേക്കിനോടും ചോക്ലേറ്റിനോടും എന്നെന്നേക്കുമായി ബൈ പറയുക
* പച്ചക്കറി അധികം വേവിച്ചാൽ അതിലെ പോഷകഗുണങ്ങൾ നഷ്ടപ്പെടും
* ഇലകള്‍ കൊണ്ടുണ്ടാക്കുന്ന ജ്യൂസ് രാവിലെ കുടിക്കുക