നിഹാരിക കെ.എസ്|
Last Modified വ്യാഴം, 15 മെയ് 2025 (11:45 IST)
ആരോഗ്യത്തിന് ഏറ്റവും മികച്ചത് പച്ചക്കറികൾ തന്നെയാണ്. എന്നാൽ, അതിനകത്ത് തന്നെ വിഷമാണെങ്കിലോ? പലപ്പോഴും പച്ചക്കറികൾ ആരോഗ്യത്തിന് പകരം അസുഖങ്ങളാണ് നൽകുന്നത്. അതിന് കാരണം, ഇവയിൽ അടിയ്ക്കുന്ന കെമിക്കലുകളാണ്. വാങ്ങുന്ന പച്ചക്കറികളിലെ വിഷാംശം നീക്കാൻ ചില വഴികളൊക്കെയുണ്ട്. ഇലക്കറികൾ പൊതുവേ ധാരാളം കെമിക്കലുകൾ അടങ്ങുന്നവയാണ്. കറിവേപ്പിലയും മല്ലിയിലയും ഉൾപ്പെടെ എല്ലാത്തിലും കെമിക്കൽ ഉണ്ടാകും.
* ഇലകൾ വിനാഗിരി ലായനിയിൽ 15 മിനിറ്റ് ഇട്ടുവെച്ച ശേഷം കഴുകിയെടുക്കുക
* വിഷാംശം കളയാൻ വാളൻപുളി ലായനിയും നല്ലതാണ്
* ഉപ്പും മഞ്ഞൾപ്പൊടിയും കലർത്തിയ വെള്ളം ഉപയോഗിച്ചും ഇലകൾ കഴുകിയെടുക്കാം
* മല്ലി, പുതിന, കറിവേപ്പില എന്നിവ വെള്ളം കളഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിയ്ക്കാം
* വെള്ളരി, പാവയ്ക്ക, വെണ്ട, വഴുതന, തുടങ്ങിയ പച്ചക്കറികളും സമാന രീതിയിൽ വൃത്തിയാക്കാം
* കഴുകിയ ശേഷം പച്ചക്കറികൾ ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കുക