Rijisha M.|
Last Modified വ്യാഴം, 6 ഡിസംബര്‍ 2018 (11:57 IST)
കരിമീൻ എന്നും കേരളത്തിന്റെ സ്‌പെഷ്യൻ തന്നെയാണ്. എന്നാൽ മത്സ്യങ്ങളിൽ അനാരോഗ്യകരമായ ഒന്നാണ് ഈ കരിമീൻ. കടൽ വിഭവം അല്ല എന്നതിലും കരിമീൻ വ്യത്യസ്‌തനാണ്. മറ്റ് മീനുകളെ അപേക്ഷിച്ച് അനാരോഗ്യത്തിന്റെ കാര്യത്തിൽ അല്‍പം മുമ്പിലാണ് കരിമീന്‍.
ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ അല്‍പം മുന്നിലാണ് കരിമീന്‍ എന്നാണ് പഠനങ്ങൾ പറയുന്നത്. കോഴി, താറാവ്, പന്നി എന്നിവയുടെ ഉപയോഗവും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ അല്‍പം കൂടി കൂടുതല്‍ സാധ്യത കരിമീനിനാണ്
സാധാരണ ഒമേഗ 3 ഫാറ്റി ആസിഡ് മത്സ്യങ്ങളിൽ ഉണ്ട്, എന്നാല്‍ കരിമീനില്‍ ഒമേഗ 3യ്ക്ക് പകരം ഒമേഗ 6 ആണ്. ഇത് ആസ്‌ത്മ രോഗികൾക്ക് നല്ലതല്ല, അസുഖം കൂടാൻ കാരണവും ആകും.
ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് ഉയര്‍ത്തുന്നതില്‍ കരിമീനിന് വലിയ പങ്കുണ്ട്. അമിതവണ്ണത്തിനും കുടവയറാകുന്നതിനും കരിമീൻ കാരണമാകും.