ബുദ്ധിയുണ്ടാകാൻ ശീർഷാസനം

ശീര്‍ഷാസനമെന്ന് പറഞ്ഞാല്‍ തല നിലത്തുറപ്പിച്ച് നില്‍ക്കുന്ന ആസനാവസ്ഥയാണ്. സംസ്കൃതത്തില്‍ ‘ശീര്‍ഷം’ എന്ന് പറഞ്ഞാല്‍ തല എന്നാണ് അര്‍ത്ഥം. നമ്മുടെ ശരീരത്തെ മുഴുവൻ തലയിൽ നിയന്ത്രിക്കുകയാണ് ഇതിലൂടെ. തലച്ചോറിന്റേയും ബുദ്ധിയുടെയും പ്രവർത്തനങ്ങളെ ഉത്തേജിപ്പിക

aparna shaji| Last Modified ചൊവ്വ, 21 ജൂണ്‍ 2016 (14:44 IST)
ശീര്‍ഷാസനമെന്ന് പറഞ്ഞാല്‍ തല നിലത്തുറപ്പിച്ച് നില്‍ക്കുന്ന ആസനാവസ്ഥയാണ്. സംസ്കൃതത്തില്‍ ‘ശീര്‍ഷം’ എന്ന് പറഞ്ഞാല്‍ തല എന്നാണ് അര്‍ത്ഥം. നമ്മുടെ ശരീരത്തെ മുഴുവൻ തലയിൽ നിയന്ത്രിക്കുകയാണ് ഇതിലൂടെ. തലച്ചോറിന്റേയും ബുദ്ധിയുടെയും പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു.

ചെയ്യേണ്ട രീതി:

മുട്ടുകുത്തി ഇരിക്കുക. മുന്നോട്ട് ചാഞ്ഞ് കൈമുട്ടുകള്‍ നിലത്ത് ഉറപ്പിച്ച് കൈവിരലുകള്‍ കോര്‍ത്ത് പിടിക്കുക. തലയുടെ മുന്‍‌ഭാഗം നിലത്തും പിന്‍‌ഭാഗം കോര്‍ത്ത് പിടിച്ച കൈകള്‍ക്കിടയിലും ആയിരിക്കണം.

കാല്‍മുട്ടുകള്‍ നിവര്‍ത്തുക, അരക്കെട്ട് ഉയര്‍ത്തുക. ഈ അവസരത്തില്‍ നിങ്ങളുടെ ശരീരം ഒരു പിരമിഡിനെ അനുസ്മരിപ്പിക്കും. ഇനി മുന്നോട്ട് പതുക്കെ അടിവച്ച് കാല്‍‌പ്പാദങ്ങള്‍ തലയോട് എത്രത്തോളം അടുപ്പിക്കാമോ അത്രത്തോളം അടുത്താക്കുക. ഇനി കാല്‍മുട്ടുകള്‍ നെഞ്ചിനോട് അടുത്തിരിക്കത്തക്കവണ്ണം മടക്കുക. കാല്‍‌പ്പാദങ്ങള്‍ നിതംബത്തോട് അടുത്തിരിക്കണം. പതുക്കെ കാലുകള്‍ നിവര്‍ത്തുക.

ഈ സ്ഥിതിയില്‍ ഏതാനും സെക്കന്‍ഡുകള്‍ ചെലവഴിച്ച ശേഷം കാല്‍മുട്ടുകള്‍ മടക്കി പാദങ്ങള്‍ നിലത്ത് സ്പര്‍ശിപ്പിച്ച് പൂര്‍വാവസ്ഥയിലേക്ക് മടങ്ങാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :