1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Robusta Bananas good for health

റോബസ്റ്റ പഴം കഴിക്കാന്‍ മടിവേണ്ട; ഗുണങ്ങളില്‍ കേമന്‍

ധാരാളം നാരുകളും ഫൈബറും അടങ്ങിയ റോബസ്റ്റ പഴം ദഹനത്തിനു നല്ലതാണ്

Robusta Banana
Robusta Banana

വാഴപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് നാം പലതവണ കേട്ടിട്ടുണ്ട്. വാഴപ്പഴങ്ങളില്‍ കേമനാണ് റോബസ്റ്റ പഴം. ആഴ്ചയില്‍ മൂന്നോ നാലോ റോബസ്റ്റ പഴം കഴിക്കുന്നത് നല്ലതാണ്. ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറഞ്ഞ റോബസ്റ്റ പഴം പ്രമേഹം നിയന്ത്രിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി റോബസ്റ്റ പഴം കഴിക്കാം. 
 
ധാരാളം നാരുകളും ഫൈബറും അടങ്ങിയ റോബസ്റ്റ പഴം ദഹനത്തിനു നല്ലതാണ്. കുടലില്‍ നല്ല ബാക്ടീരിയയുടെ അളവ് വര്‍ധിപ്പിക്കാന്‍ ഗ്രീന്‍ റോബസ്റ്റയ്ക്കു സാധിക്കും. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയതിനാല്‍ റോബസ്റ്റ പഴം ശരീരത്തിനു ഊര്‍ജം നല്‍കും. റോബസ്റ്റയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. 
 
കിഡ്‌നിയുടെ ആരോഗ്യത്തിനും റോബസ്റ്റ പഴം നല്ലതാണ്. വിറ്റാമിന്‍ എ, ബീറ്റാ കരോട്ടില്‍ എന്നിവ റോബസ്റ്റ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. റോബസ്റ്റയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, മഗ്നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്. നല്ല ഉറക്കത്തിനു സഹായിക്കുന്ന സെറോടോണിന്‍, ഡോപമൈന്‍ എന്നിവ റോബസ്റ്റ പഴത്തില്‍ അടങ്ങിയിരിക്കുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കരള്‍ 'അടിച്ചുപോകാന്‍' മദ്യപിക്കണമെന്നില്ല; അറിയാം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ കുറിച്ച്