വെറും വയറ്റില്‍ പച്ച പപ്പായ ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 നവം‌ബര്‍ 2024 (17:17 IST)
പച്ച പപ്പായയുടെ ജ്യൂസ് കുടിക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുകയാണ്. രാവിലെ ഇത് കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കുമെന്നാണ് പറയുന്നത്. പച്ചപപ്പായയുടെ ജ്യൂസ് കുടിച്ച് ദിവസം തുടങ്ങുന്നത് ദഹനത്തെ മെച്ചപ്പെടുത്തുമെന്ന് പറയുന്നു. പപ്പായയില്‍ പെപ്പെയിന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട് ഇത് പ്രോട്ടീനുകളെ വിഘടിപ്പിക്കുകയും ദഹനത്തെ എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു. മലബന്ധം, വയറുപെരുക്കം എന്നിവയുള്ളവര്‍ക്ക് ഈ ജ്യൂസ് സഹായകരമാണ്. മറ്റൊന്ന് പ്രതിരോധശേഷി കൂട്ടാനുള്ള കഴിവ് പച്ചപപ്പായ ജ്യൂസിന് ഉണ്ട്. കാരണം ഇതില്‍ ഉയര്‍ന്ന വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകള്‍ക്കെതിരെ പോരാടും. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും. ഇതുവഴി അണുബാധയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുവാന്‍ സാധിക്കും.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പച്ചപപ്പായ ജ്യൂസ് നല്ലതാണ്. ധാരാളം ആന്റി ആക്‌സിഡന്റുകളും വിറ്റാമിനുകളും എന്‍സൈമിനുകളും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. വിറ്റാമിന്‍ സി കൊളാജന്റെ ഉല്പാദനത്തെ കൂട്ടുകയും ഇത് ചര്‍മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനും ഈ ജ്യൂസ് സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :