നിരവധി ആരോഗ്യഗുണങ്ങളുണ്ട്, പക്ഷെ ചോക്‌ളേറ്റ് കഴിക്കുന്നതിന് അളവുണ്ട്!

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 26 മെയ് 2023 (09:55 IST)
ദിവസവും ഒന്നോ രണ്ടോ ഔണ്‍സ് ഡാര്‍ക്ക് ചോക്‌ളേറ്റ് കഴിക്കുന്നത് തന്നെ ഇതിന്റെ മുഴുവന്‍ ആരോഗ്യ ഗുണവും ലഭിക്കാന്‍ പര്യാപ്തമാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് അമിത ഭാരം ഉണ്ടാകാനും ഫാറ്റും കലോറിയും കൂടാനും കാരണമാകും.

ഒരു ഔണ്‍സ് ഡാര്‍ക്ക് ചോക്‌ളേറ്റില്‍ 70മുതല്‍ 85ശതമാനംവരെ കൊക്കോ പദാര്‍ത്ഥങ്ങളാണ് അടങ്ങിയിരിക്കുന്നത്. കലോറി 170ആണ്. കൂടാതെ രണ്ടു ഗ്രാം പ്രോട്ടീനും 12ഗ്രാം ഫാറ്റും അടങ്ങിയിട്ടുണ്ട്. മൂന്നുഗ്രാം ഫൈബറും ഏഴുഗ്രാം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :