അനുബന്ധ വാര്‍ത്തകള്‍
- കിടപ്പറയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഇതാണ്; സെക്സ് ആനന്ദകരമാകാന്‍ ആവശ്യമായ കാര്യങ്ങള്‍
- ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കും
- കൈവിരലുകളും കാല് വിരലുകളും നോക്കി ഉയര്‍ന്ന കൊളസ്ട്രോള്‍ ഉണ്ടോയെന്നറിയാം!
- ഭാരം കുറയ്ക്കാനും അസ്ഥികള്‍ക്ക് ബലം ഉണ്ടാകാനും ഈന്തപ്പഴം ഇങ്ങനെ കഴിക്കണം
- ദഹനത്തിന് സഹായിക്കുന്ന ഏറ്റവും നല്ല ഭക്ഷണങ്ങള്‍ ഇവയാണ്
എന്താണ് പ്രോബയോട്ടിക്‌സ്-പ്രീബയോട്ടിക്‌സ്, ഗുണങ്ങള്‍ ഇവയൊക്കെ
കുടലിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ബാക്ടീരിയകളെയാണ് പ്രോബയോട്ടിക്‌സ് എന്നു പറയുന്നത്. അച്ചാര്‍, പഴംകഞ്ഞി, തൈര്, മുതലായ ഫെര്‍മന്റായ ഭക്ഷണങ്ങളില്‍ നിന്നാണ് ഇത് ലഭിക്കുന്നത്. നിരവധി രോഗങ്ങള്‍ ശരീരത്തെ ബാധിക്കാതിരിക്കുന്നതിന് പ്രോബയോട്ടിക്‌സിന് വലിയ പങ്കുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും മാനസിക നിലയും ഈ ബാക്ടീരിയകള്‍ നിയന്ത്രിക്കുന്നു. ഹാപ്പിഹോര്‍മോണായ സെറോടോണിന്‍ കുടലില്‍ ഉല്‍പാദിപ്പിക്കുന്നത് ഈ ബാക്ടീരിയകളുടെ സഹായത്താലാണ്.
പ്രോബയോട്ടിക് ബാക്ടീരിയകള്‍ക്കുള്ള ഭക്ഷണമാണ് പ്രീബയോട്ടിക് എന്നറിയപ്പെടുന്നത്. പ്രീബയോട്ടിക് കൂടുതലുള്ള ഭക്ഷണങ്ങള്‍ വെളുത്തുള്ളി, ഉള്ളി, തണ്ണിമത്തന്‍, വാഴപ്പഴം, ആപ്പിള്‍, ചെറി, എന്നിവയാണ്.