അനുബന്ധ വാര്‍ത്തകള്‍
- ചികിത്സാ ചിലവ് താങ്ങാനായില്ല; 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടി പിതാവ്
- 'പോയി ഗോവിന്ദന് മാഷോട് പറ' കുഞ്ഞിന്റെ അപൂര്‍വ രോഗത്തിനു ചികിത്സാ സഹായം ചോദിച്ചെത്തിയ യുവതിയെ അപമാനിച്ച് സുരേഷ് ഗോപി
- IND vs SA: സൗത്താഫ്രിക്കയെ തെക്കേമൂലയിലേക്കൊതുക്കി സിറാജ്, 45 റൺസിനിടെ നഷ്ടമായത് 7 വിക്കറ്റ്, ആറും സിറാജിന്
- സംസ്ഥാനത്ത് ഭാരിച്ച ചികിത്സാ ചെലവ് വരുന്ന ഗുരുതര രോഗങ്ങളുള്ള 6 കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പ് സൗജന്യ ചികിത്സ ഉറപ്പാക്കി
- മഴ സമയത്ത് കൊതുക്-ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
കൊതുക് കൂടുതലുള്ള പ്രദേശമാണോ നിങ്ങളുടേത്; രോഗം വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
സംസ്ഥാനത്ത് പതിനായിരക്കണക്കിന് ആളുകളാണ് ഓരോ ദിവസവും പനിയുമായി ആശുപത്രികളിലെത്തുന്നത്. രോഗികളുടെ എണ്ണം കൂടുമ്പോള്‍ ചികിത്സാ സൗകര്യം സ്വാഭാവികമായും കുറയും. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലാണ് എല്ലാപേരും സ്വീകരിക്കേണ്ടത്. ഇടവിട്ടുള്ള മഴയില്‍ കൊതുക് ശല്യം കൂടുകയാണ്. ഇതിനായി വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. വീടിന്റെ ചുറ്റുപാട്, ടെറസ് എന്നിവിടങ്ങളിലും വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമാകാറായി കാണുന്നുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം.
അടഞ്ഞുകിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ബ്ലോക്കായ ഓടകള്‍, വീടിനകത്തെ ചെടികള്‍, വെള്ളത്തിന്റെ ടാങ്കുകള്‍, ഹാര്‍ഡ് വെയര്‍ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകള്‍, പഴയ വാഹനങ്ങള്‍ എന്നിവയും ശ്രദ്ധിക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
അടുത്ത ലേഖനം