അനുബന്ധ വാര്‍ത്തകള്‍
- Gold Price: സ്വര്‍ണത്തിന് പൊള്ളുന്ന വില, പവന്റെ വില 71,360 ആയി
- സ്വര്‍ണവിലയില്‍ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ വര്‍ധനവ്; പവന് കൂടിയത് 2160രൂപ!
- സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ
- പെട്രോളിനും ഡീസലിനും വില കൂടും; എക്സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
- സ്വർണവില ആദ്യമായി 67,000ന് മുകളിൽ, ഒരു മാസത്തിനിടെ വർധിച്ചത് 4000 രൂപ
പ്രഷര്‍ കുക്കറില്‍ ചോറ് വയ്ക്കുന്നത് ആരോഗ്യത്തിനു ദോഷമാണോ?
കുക്കറില്‍ പാകം ചെയ്യുന്ന ചോറില്‍ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് ഉയര്‍ന്നു നില്ക്കും
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ നമുക്ക് പ്രഷര്‍ കുക്കര്‍ കൊണ്ട് ഒരുപാട് ഉപകാരങ്ങളുണ്ട്. അതിലൊന്നാണ് പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് ചോറ് വയ്ക്കുന്നത്. വളരെ എളുപ്പത്തില്‍ കാര്യം നടക്കുന്നതുകൊണ്ട് മിക്കവരും ചോറ് പാകം ചെയ്യാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നു. എന്നാല്‍ അതൊരിക്കലും നല്ല കാര്യമല്ല, പ്രഷര്‍ കുക്കറില്‍ പാകം ചെയ്ത ചോറ് ശരീരത്തിനു ദോഷം ചെയ്യും !
കുക്കറില്‍ പാകം ചെയ്യുന്ന ചോറില്‍ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് ഉയര്‍ന്നു നില്ക്കും. കാരണം കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ അന്നജം നീക്കം ചെയ്യപ്പെടുന്നതിന്റെ അളവ് കുറയും. ഇത് ശരീരഭാരം കൂടാന്‍ കാരണമാകുന്നു. കുക്കറില്‍ വയ്ക്കുമ്പോള്‍ ചോറില്‍ നിന്ന് വെള്ളം പൂര്‍ണമായി നീക്കം ചെയ്യപ്പെടുന്നില്ല.
കുക്കറില്‍ പാകം ചെയ്യുന്ന ചോറ് വേഗത്തില്‍ കേടാകാന്‍ സാധ്യതയുണ്ട്. വെള്ളത്തിന്റെ അംശം പൂര്‍ണമായി നീക്കം ചെയ്യപ്പെടാത്തതിനാല്‍ കൂടുതല്‍ സമയം ഇരിക്കും തോറും ചോറ് അളിയാന് തുടങ്ങും.
പ്രഷര്‍ കുക്കറില്‍ അരി തിളപ്പിക്കുമ്പോള്‍ അത് അക്രിലമൈഡ് എന്ന ഹാനികരമായ രാസവസ്തു ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. ഇത് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. അരി പാകം ചെയ്യുമ്പോള്‍ അതില്‍ നിന്ന് പൂര്‍ണമായി വെള്ളം നീക്കം ചെയ്യാത്തതിനാല്‍ ഇത് അമിത വണ്ണത്തിനു കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.