priyanka|
Last Updated:
വെള്ളി, 5 ഓഗസ്റ്റ് 2016 (20:31 IST)
ഗര്‍ഭിണിയാവുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് മാത്രമല്ല അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും ചില ലക്ഷണങ്ങള്‍ ഉണ്ടാകുമത്രേ. ഈ ലക്ഷണങ്ങള്‍ വിലയിരുത്തി ഭാര്യ ഗര്‍ഭിണിയാണോ എന്ന് മനസിലാക്കാനും സാധിക്കും. ഗര്‍ഭത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പല ലക്ഷണങ്ങളും പുരുഷന്മാര്‍ക്കും ഉണ്ടാകാറുണ്ടെത്രേ.
1. അമിതമായ ഉത്കണ്ഠയും ദേഷ്യവും
2. മാനസിക സമ്മര്‍ദ്ദം കാരണം ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകുന്നു
3. ഭാവിയെ കുറിച്ചുള്ള അമിത ചിന്തകാരണം സ്ത്രീകളെ പോലെ തന്നെ മൂഡ് മാറ്റം ഉണ്ടാകുന്നു.
4. ഇക്കാലയളവില്‍ പുരുഷന്മാര്‍ക്ക് ലൈംഗിക താത്പര്യം കൂടുമെന്നും ചില പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു.
5. ഭാര്യയുടെ അതേ ആഹാരരീതി പിന്തുടരുന്നതുകൊണ്ട് പല പുരുഷന്മാര്‍ക്കും ഇക്കാലയളവില്‍ തൂക്കം വര്‍ദ്ധിക്കുന്നു. ഇതിനെ സിംപതറ്റിക്
പ്രെഗ്‌നന്‍സി എന്നു പറയുന്നു.
6. ചില പുരുഷന്മാര്‍ക്കു സ്ത്രീകളുടേതിനു സമാനമായി ശക്തമായ കാലുവേദനയും നടുവേദനയും അനുഭവപ്പെടുന്നു.
7. സ്ത്രീകളുടേതു പോലെ കടുത്ത ശാരീരിക ക്ഷീണം പുരുഷനും അനുഭവപ്പെടാം.