സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 28 ജൂണ്‍ 2024 (15:21 IST)
ജീവിതത്തിലെ ഏറ്റവും സന്തോഷം ലഭിക്കുന്ന കാര്യമാണ് മാതാപിതാക്കളാകുകയെന്നത്. എന്നാല്‍ ഇതിനായി തയ്യാറാകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍. ആദ്യം കുറഞ്ഞ ഹീമോഗ്ലോബിന്റെ അളവ് അഥവാ
അനീമിയ ഉണ്ടോയെന്ന് പരിശോധിക്കണം. ഉണ്ടെങ്കില്‍ അത് ആദ്യം പരിഹരിച്ചിട്ട് മാത്രമേ ഗര്‍ഭം ധരിക്കാന്‍ പാടുള്ളു. അല്ലെങ്കില്‍ നേരത്തേയുള്ള പ്രസവം, കുഞ്ഞിന് ഭാരം കുറയല്‍, മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകാം. മറ്റൊന്ന് ശരിയായ ശരീരഭാരം മാത്രം നിലനിര്‍ത്തുകയെന്നതാണ്. പ്രസവ കാലയളവില്‍ 10 കിലോ വരെ കൂടുന്നതില്‍ കുഴപ്പമില്ല, അതിലും കൂടരുത്.
കൂടാതെ തൈറോയിഡ്, രക്തസമ്മര്‍ദ്ദം, ഷുഗര്‍ എന്നിവ പരിശോധിക്കണം. കാരണം ഗര്‍ഭ കാലയളവില്‍ ഇവയില്‍ വ്യത്യാസങ്ങള്‍ വന്നേക്കാം. ഗര്‍ഭം ധരിക്കുന്നതിനും മുന്‍പ് ഫോളിക് ആസിഡ് കഴിക്കേണ്ടതുണ്ട്. ദിവസവും 5mg കഴിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. കൂടാതെ ഈ സമയത്ത് കാല്‍സ്യത്തിന്റെ അളവ് ഇരട്ടി ശരീത്തിന് ആവശ്യമുണ്ട്. ഇതിനുള്ള സപ്ലിമെന്റുകളും കഴിക്കണം.