മുഖസൗന്ദര്യത്തിന് പപ്പായ ഫേഷ്യൽ!

Last Modified ബുധന്‍, 30 ജനുവരി 2019 (14:14 IST)
മുഖസൗന്ദര്യത്തിന് പലതും പരീക്ഷിച്ച് മടുത്തവരായിരിക്കും നമ്മളിൽ പലരും. എന്നാൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില ഫേഷ്യലുകളുണ്ട്. അതിൽ ഏറ്റവും എളുപ്പമുള്ളതാണ് ഫേഷ്യൽ. മുഖം സുന്ദരമാക്കാൻ ഏറ്റവും ഉത്തമം തന്നെയാണ് ഇത്.

വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇത് രോഗങ്ങൾ വരുന്നതിൽ നിന്നും നമ്മെ രക്ഷിക്കും.

വീട്ടിൽ നിന്ന് തന്നെ ചെയ്യാൻ പറ്റുന്ന ഫേഷ്യലാണ് ശരിക്കും പപ്പായ ഫേഷ്യൽ. ഇതിൽ ആവശ്യമായ വൈറ്റമിന്‍ 'എ' ഉണ്ട്. പഴുത്ത പപ്പായയുടെ ഉളളിലെ മാംസഭാഗം ദിവസേന മുഖത്തുതേച്ച്‌ ഉണങ്ങുമ്പോൾ കഴുകിക്കളയുക. ചര്‍മ്മം തിളങ്ങാന്‍ ഇത് നല്ലതാണ്.

പപ്പായയിലെ ആന്‍ഡിഓക്സിഡന്റ് ചർമ്മത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :