jibin|
Last Updated:
ചൊവ്വ, 9 മെയ് 2017 (14:07 IST)
ജീവിത സാഹചര്യങ്ങള്‍ മാറിയതോടെ ആരോഗ്യപ്രശ്‌നവും കൂടുതലായി. വ്യായാമം ഇല്ലായ്‌മയും ഇരുന്നുള്ള ജോലിയുമാണ് എല്ലാവരുടെയും ആരോഗ്യം നശിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും ഭയപ്പെടേണ്ട ഒന്നാണ് വേദനയില്ലാത്ത ഹാർട്ട് അറ്റാക്ക്. ഉറക്കത്തില്‍ പോലും മരണം സംഭവിക്കാവുന്ന ഒന്നാണിത്.
വേദനയില്ലാത്ത ഹാർട്ട് അറ്റാക്കിനെ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നത് പലരിലും ഉയരുന്ന ചോദ്യമാണ്. ദീര്‍ഘനാളായി പ്രമേഹരോഗത്തിന് അടിമകളായിട്ടുള്ളവരിലാണ് വേദനയില്ലാത്ത ഹാർട്ട് അറ്റാക്ക് കൂടുതലായി കാണുന്നത്.
ദീര്‍ഘനാളായി പ്രമേഹ രോഗമുള്ളവരുടെ ഓട്ടനോമാക് നേർവ്സ് എന്ന ഇനത്തിൽപ്പെടുന്ന ഞരമ്പുകള്‍ക്ക് കോട്ടം വന്ന നിലയിലായിരിക്കും. ഹൃദയാഘാതം മൂലമുണ്ടാകുന്ന വേദന അറിയുവാൻ ഇതൂമൂലം കഴിയാതെ വരുകയും മരണം സംഭവിക്കുകയും ചെയ്യും.
ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളില്‍ ഏതെങ്കിലും ഒന്നില്‍ രക്തയോട്ടം നിലയ്‌ക്കുകയും പേശികളുടെ കുറച്ച് ഭാഗത്ത് രക്തം ലഭിക്കാതെ വരുന്നതും മൂലമാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ദീര്‍ഘനാളായി പ്രമേഹ രോഗമുള്ളവര്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഡോക്‍ടറെ കാണേണ്ടതാണ്.
അപ്രതീക്ഷിതമായി അതിവേഗത്തിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങളിലൂടെ വേദനയില്ലാത്ത ഹാർട്ട് അറ്റാക്കിനെ തിരിച്ചറിയാന്‍ സാധിക്കും.
നെഞ്ചിന്റെ മധ്യഭാഗത്തായി അതികഠിനമായ വേദന, നെഞ്ചു വരിഞ്ഞുമുറുകുന്നതുപോലെ തോന്നുക, നെഞ്ചിൽ വലിയ ഭാരം കയറ്റിയതുപോലെ തോന്നുക, തലകറക്കം, മോഹാലസ്യം, കഠിനമായ വിശപ്പ്, താടിയിലോ കൈകളുടെ മുകൾഭാഗത്തോ കഴപ്പ് അനുഭവപ്പെടുക, മലമൂത്രവിസർജനം ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങള്‍ വേദനയില്ലാത്ത ഹാർട്ടറ്റാക്കിനുള്ള ലക്ഷണമാണ്.
ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റി വെക്കേണ്ടത് അത്യാവശ്യമാണ്. ശരീരം വിയര്‍ക്കുന്ന തരത്തിലാകണം വ്യായാമം ചെയ്യേണ്ടത്. നടക്കുക, ഓടുക, സൈക്കിള്‍ സവാരി, നീന്തുക എന്നിവയെല്ലാം ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും.