സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 23 സെപ്‌റ്റംബര്‍ 2023 (19:24 IST)
ഇന്ത്യയില്‍ കുട്ടികളില്‍ ഫാറ്റിലിവര്‍ കൂടിവരുകയാണ്. 35ശതമാനത്തോളം കുട്ടികളിലും ഫാറ്റിലിവര്‍ ഉണ്ടെന്നും കണ്ടെത്തിയിരിക്കുന്നു. ലിവറില്‍ ഫാറ്റ് അടിയുന്നതുമൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശാരീരിക അധ്വാനം കുറയുന്നതും പൊരിച്ചതും വറുത്തതുമായ ആഹാരം കഴിക്കുന്നതും കൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. ഇക്കാര്യങ്ങള്‍ ചെയ്താല്‍ ഇത് തടയാന്‍ സാധിക്കും.
-പോഷകം ഉള്ളതും ആരോഗ്യപരവുമായ ഭക്ഷണങ്ങള്‍ ശീലിക്കുക
-ഉപ്പും പഞ്ചസാരയുടേയും ഉപയോഗം കുറയ്ക്കുക
-പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
-ആങക പ്രകാരമുള്ള ശരിയായ ശരീരഭാരം നിലനിര്‍ത്തുക
-പതിവായി വ്യായാമം ചെയ്യുക