അനുബന്ധ വാര്‍ത്തകള്‍
- വയാഗ്ര കഴിക്കുന്നതിന് പകരം തണ്ണിമത്തന് കഴിച്ചാല്‍ മതി!
- യാത്രയ്ക്കിറങ്ങുമ്പോള്‍ എപ്പോഴും ഒരു ഗ്ലാസ് കരുതണം; കാരണം ഇതാണ്
- തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!
- പൈനാപ്പിള്‍ കഴിക്കുമ്പോള്‍ നാക്കില്‍ കുത്തൽ അനുഭവപ്പെടുന്നതിന് കാരണം എന്ത്?
- പ്രാവിന്റെ കാഷ്ഠത്തില്‍ യൂറിക് ആസിഡും അമോണിയയും ഉണ്ട്, ശ്വാസകോശം തകരാറിലാകും; പ്രാവുകള്‍ക്ക് ഭക്ഷണം നല്കുന്നവര് അറിയാന്‍
ഉച്ചയ്ക്ക് ഉറങ്ങുന്നത് അത്രനല്ലതല്ല, ഇക്കാര്യങ്ങള്‍ അറിയണം
കൂടുതലും പ്രായം കൂടുന്തോറും ആണ് ഉച്ചയുറക്കവും കൂടുന്നത്.
ഉച്ച സമയം ആകുമ്പോള്‍ പലര്‍ക്കും ക്ഷീണം അനുഭവപ്പെടാറുണ്ട്. ഒന്നുറങ്ങി എണീറ്റാല്‍ ശരിയാകും എന്ന ചിന്തയിലാണ് പലരും ഉച്ചയുറക്കത്തിന് പോകുന്നത്. കൂടുതലും പ്രായം കൂടുന്തോറും ആണ് ഉച്ചയുറക്കവും കൂടുന്നത്. അങ്ങനെ ഉറങ്ങുന്നത് കൊണ്ട് പ്രത്യക്ഷത്തില്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല.
എന്നാല്‍ പഠനങ്ങള്‍ പറയുന്നത് ഇത്തരത്തില്‍ ഉച്ചയ്ക്ക് ഉറങ്ങാനുള്ള അതിയായ ആഗ്രഹവും ഉച്ചയുറക്കവും നിങ്ങളെ മറവി രോഗത്തിലേക്ക് എത്തിക്കാനുള്ള സാധ്യതയാണ് കാണിക്കുന്നതന്നൊണ്. നാഡീ സംബന്ധമായി ബാധിക്കുന്ന ഡിമെന്‍ഷിയയിലേക്ക് നിങ്ങളെ എത്തിക്കാന്‍ ഇത് കാരണമായേക്കാം.
തലച്ചോറിനെ ബാധിക്കുന്ന അസുഖമാണ് ഡിമെന്‍ഷ്യ. ക്രമേണ നിങ്ങളുടെ തലച്ചോറിലെ സെല്ലുകള്‍ നശിക്കുകയും ഓര്‍മ്മക്കുറവ് ഉണ്ടാവുകയും നിങ്ങളുടെ ദിനചര്യയെ തന്നെ മോശമായി ബാധിക്കുകയും ചെയ്യും. പ്രായമായവരിലാവും ഈ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതല്‍.