സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 15 ഏപ്രില്‍ 2023 (19:47 IST)
നെയ്ല്‍ പോളിഷ് റിമൂവറുകള്‍ എപ്പോഴും ഉപയോഗിക്കുന്നത് ഒഴിവാക്കണം. കാരണം ഇതില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ നഖത്തിന്റെ ആരോഗ്യത്തിനെ ഹാനികരമായി ബാധിക്കാനിടയുണ്ട്. നെയ്ല്‍ പോളിഷ് ഇടും മുന്‍പ് നെയ്ല്‍ ഹാര്‍ഡ്‌നര്‍ ബേസ് കോട്ടായി ഇടുന്നതും നല്ലതാണ്.
വൈറ്റമിന്‍ ബികോംപ്‌ളക്‌സ് സപ്‌ളിമെന്റുകള്‍ കുറച്ചുകാലത്തേക്ക് കഴിക്കുന്നത് നഖത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കാന്‍ സഹായിക്കും. അല്ലെങ്കില്‍ യീസ്റ്റ് അടങ്ങിയ ഭക്ഷണം, ധാന്യങ്ങള്‍, നട്‌സ്, മുട്ടമഞ്ഞ, മത്തി, ലിവര്‍, കോളിഫ്‌ലവര്‍, പഴം, കൂണ്‍വിഭവങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തിയാലും മതി.