വായിലെ ക്യാൻസറും കാരണങ്ങളും

അപർണ| Last Modified ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (15:59 IST)
ശ്വാസകോശം സ്പോഞ്ച് പോലെയാണ്. പുകവലിക്കരുത്. പുകവലി ആരോഗ്യത്തിന് ഹാനീകരമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, അറിഞ്ഞിട്ടും പുകവലിക്കുന്നവരാണ് എല്ലാവരും. പുകവലിക്കുന്നതിലൂടെ ഉണ്ടാകുന്ന ഏറ്റവും മാരകമായ അസുഖമാണ് അർബുദം.

പുകവലി ചുണ്ട്, മോണ, അണ്ണാക്ക്, കണ്ഠനാളം, ശ്വാസകോശം തുടങ്ങി ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ പുകവലി തകരാറിലാക്കുന്നു. മാത്രമല്ല, ഒരാള്‍ വലിച്ച് പുറത്തുവിടുന്ന പുക അടുത്തുനില്‍ക്കുന്ന ആള്‍ ശ്വസിക്കുന്നതും വളരെ മാരകമായ രോഗങ്ങള്‍ക്കുടമകളാക്കുന്നു. അതുകൊണ്ടുതന്നെ പുകവലി ഒരു സാമൂഹ്യപ്രശ്നംകൂടിയാണ്.

വായില്‍ ക്യാന്‍സര്‍ വരാനുള്ള മറ്റൊരു കാരണം മദ്യ ഉപയോഗമാണ്. ഉപയോഗിക്കുന്ന മദ്യത്തിന്റെ തരവും അളവും അനുസരിച്ച് ക്യാന്‍സറിനുള്ള സാധ്യത വ്യത്യാസപ്പെട്ടിരിക്കും. പുകയിലയിലെ ദൂഷ്യഫലങ്ങള്‍ വര്‍ധിപ്പിക്കാനുള്ള കഴിവ് മദ്യത്തിനുണ്ട്. മദ്യം വായിലെ കോശങ്ങളിലെ ജലാംശം കുറയ്ക്കുകയും പുകയിലയിലെ വിഷാംശങ്ങളെ കോശങ്ങളിലേക്ക് ആഗിരണംചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ യുവാക്കളിലും കുട്ടികളിലും വ്യാപകമാകുന്ന പാന്‍ മസാലയുടെ ഉപയോഗം ചെറുപ്രായത്തില്‍ തന്നെ ക്യാന്‍സറിന് കാരണമാകുന്നു. ഇവയൊക്കെ നമ്മുടെ നിയന്ത്രണത്തിലുള്ള കാരണങ്ങളാണ്. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ക്യാന്‍സറുകള്‍ പാരമ്പര്യവും പരമ്പരാഗതവുമായും കാണുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :