ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 26 ജൂണ്‍ 2024 (12:28 IST)
ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകുന്നതിന് നമ്മുടെ ശീലങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. ചില ശീലങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പോസിറ്റീവായ പുരോഗതി ഉണ്ടാക്കും. അതില്‍ ആദ്യത്തേതാണ് ധ്യാനം. ഇത് നിങ്ങളുടെ മനസിനെ ശുദ്ധമാക്കുകയും ശാന്തമാക്കുകയും ചിന്തകള്‍ക്ക് വ്യക്തത വരുത്തുകയും ചെയ്യും. മറ്റൊന്ന് ഭക്ഷണ കാര്യങ്ങളിലെ ശ്രദ്ധയാണ്. കവറിലെ ഭക്ഷണങ്ങള്‍ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്.

മറ്റൊന്ന് ശരിയായ ഉറക്കശീലമാണ്. ഉറക്കം കൃത്യമാകുന്നത് ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യത്തിന് നല്ലതാണ്. ഇത് പ്രതിരോധ ശേഷിയും നല്ല മൂഡ് ഉണ്ടാക്കാനും ഉല്‍പ്പാദനം കൂട്ടാനും സഹായിക്കും. മറ്റൊന്ന് വീടിന് പുറത്ത് പ്രകൃതിയില്‍ സമയം ചിലവഴിക്കലാണ്. ഇത് മനസിനെ സന്തോഷമാക്കി വയ്ക്കാന്‍ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :