സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2024 (18:13 IST)
ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബ്രെയിന്‍ ഗെയിമുകളാണ്. സുഡോകു, ക്രോസ് വേഡ് പോലുള്ള കളികളില്‍ ഏര്‍പ്പെടാം. മറ്റൊന്ന് വ്യായാമമാണ് ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ഇതിനായി ദിവസവും 30മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. മൈന്‍ഡ്ഫുള്‍ മെഡിറ്റേഷന്‍ ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ച്ച് ശ്രദ്ധ കൂട്ടുന്നു.
മറ്റൊന്ന് വായനയാണ്. ദിവസവും 30മിനിറ്റ് വായിക്കുന്നത് ഓര്‍മശക്തി കൂട്ടും. ദിവസവും ഡയറി എഴുതുന്ന ശീലവും ഓര്‍മ ശക്തി വര്‍ധിപ്പിക്കും. ചുട്ടുവട്ടത്തുള്ളവരുമായി ഇടപഴകുന്നതും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തും. കൂടാതെ നല്ല ഉറക്കം ഓര്‍മ ശക്തിക്ക് അത്യാവശ്യമാണ്.