സൗന്ദര്യവും ആരോഗ്യവും വേണോ? എങ്കിൽ മത്തി ദിവസവും കഴിച്ചോളു

Sumeesh| Last Modified ഞായര്‍, 15 ഏപ്രില്‍ 2018 (14:35 IST)
മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സ്യങ്ങളിലൊന്നാണ് മത്തി. സുലഭമായി നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഈ മീനിന് ഗുണങ്ങൾ ഏറെയാണ്. ദൃദയ സംബന്ധമായ പ്രശ്നങ്ങൾ വരാതെ കാക്കുന്നതിന് മത്തി ഉത്തമമണ് എന്ന് പറഞ്ഞാൽ ഒരുപക്ഷെ നമ്മൾ വിശ്വസിക്കില്ല. എങ്കിൽ ഹൃദയാരോഗ്യത്തിനു മാത്രമല്ല ശരീരത്തിലെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മത്തി ദിവസവും അഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സധിക്കും എന്നതാണ് സത്യം.

മത്തിയിലടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡാണ് ഹൃദയത്തിന് സംരക്ഷണ കവജം ഒരുക്കുന്നത്. ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്ന ട്രൈഗ്ലിസറൈഡിനെ ശരീരത്തിൽനിന്നും ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന്റെ അളവ് ഇത് വർധിപ്പിക്കുന്നു. ശരീരത്തിലെ ക്യാൻസർ കോശങ്ങളോട് ചെറുത്തു നിൽക്കാനും മത്തിയിലടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡിന് പ്രത്യേഗ കഴിവുണ്ട്.

മത്തി ദിവസവും കഴിക്കുന്നതിലൂടെ ആർത്രൈറ്റിസ് വരാതെ സംരക്ഷിക്കും. കണ്ണിന്റെ ആരോഗ്യത്തിനും മത്തി നല്ലതാണ്. ഗ്ലോക്കോമ, ഡ്രൈ ഐസ് എന്നീ പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗമാണ് മത്തിയെന്ന മത്സ്യം. രക്തം കട്ടപിടിക്കുന്നത് പോലുള്ള പ്രശ്നങ്ങൾക്കും ഇത് ഉത്തമം തന്നെ. കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് മത്തി ഒരു അവിഭാജ്യ ഘടകമാണ്.

ഇനി സൗന്ദര്യത്തിന്റെ കാര്യത്തിലേക്ക് വരാം. നല്ല ശാരീരിക ആകാരം നൽകാനും മത്തിക്കാകും. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടികുറക്കുന്നതിന്ന് ആരോഗ്യ കരമായ ഒരു മാർഗ്ഗമാണ് മത്തി ആഹാരത്തിന്റെ ഭാഗമാക്കുന്നത്. മീനിൽ അടങ്ങിയിട്ടുള്ള ഫിഷ് ഓയിലാണ് ഇത് സാധ്യമാക്കുന്നത്. മത്തി ദിവസവും കഴിക്കുന്നതിലൂടെ ചർമ്മ സൗന്ദര്യവും വർധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :