ശ്രീനു എസ്|
Last Modified ശനി, 15 മെയ് 2021 (18:07 IST)
മസാജ് ചെയ്താല്‍ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ നിരവധിയാണ്. ഇത് മനസിനെയും ശരീരത്തെയും ശാന്തമാക്കുകയും രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചെയ്യും. കൂടാതെ അമിത ഉത്കണ്ഠയും വിഷാദാവസ്ഥയും ഇല്ലാതാക്കാന്‍ മസാജ് സഹായിക്കും.
അതേസമയം പ്രസവാനന്തരം അമ്മമാര്‍ക്ക് മസാജ് നല്‍കുന്നത് വേദന ലഘുകരിക്കാനും മനസിന് ഉണര്‍വ് നല്‍കാനും സഹായിക്കും. ഇത്തരം മസാജിലൂടെ ശരീരത്തില്‍ നിന്ന് ദ്രാവകങ്ങളെയും വിഷവസ്തുക്കളെയും ഇല്ലാതാക്കാന്‍ ലിംഫറ്റിക് ഡ്രെയിനേജ് ഉത്തേജിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ഇത്തരം മസാജുകള്‍ അറിവുള്ളവര്‍ മാത്രമേ ചെയ്യാന്‍ പാടുള്ളു. അല്ലാത്തപക്ഷം ഇത് അപകടത്തെ ക്ഷണിച്ചുവരുത്തും.