VISHNU N L|
Last Updated:
ബുധന്‍, 19 ഓഗസ്റ്റ് 2015 (16:07 IST)
പൊതുവേ എല്ലാവരും സ്ത്രീകളുടെ സ്വഭാവത്തേക്കുറിച്ചും അവരുടെ രീതികളേക്കുറിച്ചും ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ ആണുങ്ങളേക്കുറിച്ച് സംസാരിക്കുന്ന മാധ്യമങ്ങള്‍ വളരെക്കുറച്ചേ പ്രചാരത്തിലുള്ളു. പൊതുവേ സ്ത്രീകള്‍ തൊട്ടാവാടികളും പല കാര്യങ്ങളിലും സെന്‍സ്റ്റീവുമാണെന്ന് പറയാറുണ്ട്. എന്നാല്‍ സത്യത്തില്‍ സ്ത്രീകളേക്കാള്‍ ചിലകാര്യങ്ങളില്‍ ആണുങ്ങള്‍ ശക്തമായി പ്രതികരിക്കുകം ശുണ്ഠിപിടിക്കും. അത് പലപ്പോഴും വള്രെ പെട്ടെന്നാകും. ചിലകാര്യങ്ങളില്‍ സ്ത്രീകളേക്കാള്‍ അവര്‍ വികാര തീവ്രത കാണിക്കുകയും ദുഖിക്കുകയും ചെയ്യും.
ഇതാ അത്തരത്തില്‍ ചുരുക്കം ചില ആണ്‍ കാര്യങ്ങള്‍. പുരുഷന്മാരെ കൂറുതലും സ്വാധീനിക്കുന്നത് വാഹനം, തലമുടി കൊഴിയുക, നരയ്ക്കുക, കുടുംബം, മക്കള്‍, അമ്മ തുടങ്ങിയ കാര്യങ്ങളാണ്. അതിനാല്‍ തന്നെ അവര്‍ ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുക എങ്ങനെയാകുമെന്ന് പറയാന്‍ സാധിക്കില്ല.
പുരുഷന്‍മാര്‍ പൊതുവെ വാഹന പ്രേമികളാണ്. ഇവരുടെ വാഹനത്തെക്കുറിച്ച് കുറ്റം പറയുന്നതും താഴ്‌ത്തിപറയുന്നതും അവര്‍ക്കിഷ്‌ടപ്പെടില്ല. മാത്രമല്ല അത് അവരെ ദേഷ്യപിടിപ്പിക്കുകയും ചെയ്യും. പലപ്പോഴും പുരുഷന്‍മാരുടെ മുടിയേ കുറിച്ചു പറയുന്നത്, പ്രത്യേകിച്ച് മുടി കൊഴിയുന്നുണ്ട് നരയ്‌ക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പറയുന്നത് അവരെ വല്ലാതെ വിഷമിപ്പിക്കും.
ഏതു പുരുഷനാണെങ്കിലും തന്റെ കുടുംബത്തെക്കുറിച്ചു കുറ്റപ്പെടുത്തി പറയുന്നത് ക്ഷമിക്കില്ല. ഭാര്യയെക്കുറിച്ചും ഗേള്‍ഫ്രണ്ടിനെക്കുറിച്ചും മറ്റുള്ളവര്‍ കുറ്റം പറയുന്നത് കേള്‍ക്കാന്‍ അവര്‍ ഒരിക്കലും ആഗ്രഹിക്കില്ല. മക്കളെക്കുറിച്ചു മോശം പറയുന്നതും പ്രത്യേകിച്ച് പെണ്‍മക്കളെക്കുറിച്ച് പറയുന്നത് ആണുങ്ങള്‍ക്കിഷ്‌ടപ്പെടില്ല.അമ്മയെക്കുറിച്ച് മോശമായി പറയുന്നതും ഇവരെ ചൊടിപ്പിക്കും. ഒരു പുരുഷന്റെ ജീവിതത്തിന്റെ പ്രഥമ സ്‌ഥാനം അമ്മയ്‌ക്കാണ് എന്നത് തന്നെയാണ് ഇതിന് കാരണം.