ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ കരൾ രോഗം വരുമെന്ന പേടി വേണ്ട!

വെറും 5 കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

അപർണ| Last Modified വ്യാഴം, 12 ജൂലൈ 2018 (15:32 IST)
നമ്മുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ തന്നെ കടമയാണ്. മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങ‌ൾക്കും ഗ്രന്ഥികൾക്കും ഓരോ പ്രവർത്തനങ്ങ‌ളാണുള്ളത്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. ശുദ്ധീകരണം, വിഘടനം, സംഭരണം തുടങ്ങി നിരവധി ധർമങ്ങ‌ളാണ് കരളിനുള്ളത്. അതുകൊണ്ടു തന്നെയാണ് കരൾ രോഗത്തെ സൂക്ഷിക്കണമെന്ന് വൈദ്യശാസ്ത്രം പറയുന്നത്.

ആരോഗ്യകരമായ ഭക്ഷണങ്ങൾ ക്രമമനുസരിച്ച് കഴിക്കുകയാണെങ്കിൽ കരൾ രോഗം വരാതെ ശ്രദ്ധിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്. മദ്യപാനം, ക്രമമല്ലാത്ത ഭക്ഷണ രീതി, ഫാസ്റ്റ് ഫുഡ് എന്നിവ കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഓരോ ദിവസത്തെയും ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചാൽ തന്നെ കരൾ രോഗത്തെ തടയാനാകും. ഇതിനായി പാലിക്കേണ്ട ചില കാര്യങ്ങൾ.

1. അതിരാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ ഒരു കപ്പ് ചായ/കാപ്പി/നാരങ്ങാ വെള്ളം എന്നിവ കഴിക്കുന്നത് ഉത്തമം

2. പ്രഭാതഭക്ഷണം; തിളപ്പിച്ച പാൽ ഒരു ഗ്ലാസ്, പുഴുങ്ങിയ മുട്ടയുടെ വെള്ള, ഗോതമ്പിന്റെ ബ്രെഡ്

3. ഇടവേള സമയത്ത് സൂപ്പ്, നാരങ്ങാ വെള്ളം എന്നിവ കഴിക്കുന്നത് ഉന്മേഷം നൽകും.

4. ഉച്ചഭക്ഷണം/ അത്താഴം: ചിക്കൻ, വെജിറ്റബിൾ സൂപ്പ്, കഴുകി ഉണ്ടാക്കിയ പരിപ്പ്, മീൻ, ചോറ്

5. വൈകുന്നേരം ചായ, കാപ്പി, ജ്യൂസ്, നാരങ്ങാ വെള്ളം എന്നിവ ഉന്മേഷം നൽകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :