1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Kidney cancer; Symptoms and causes

വെള്ളം കുടിക്കാൻ മറന്നു പോകുന്നവരോട്...

നിശബ്ദ കൊലയാളിയെന്നാണ് വൃക്കരോഗങ്ങളെ വിശേഷിപ്പിക്കുന്നത്.

Kidney cancer
ശരീരത്തിലെ രക്തത്തിൽ നിന്ന് പോഷകങ്ങളും അധിക ​ദ്രാവകങ്ങളും വേർതിരിച്ചെടുക്കുന്ന ജോലിയാണ് വൃക്കകളുടെത്. എന്നാൽ വൃക്കയിലെ കോശങ്ങൾ അനിയന്ത്രിതമായ വളരുന്നത് കാൻസറായി വികസിക്കാനുള്ള സാധ്യത കൂട്ടുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ദോഷകരമല്ലെന്ന് നമ്മൾ കരുതുന്ന ചെറിയ ചില ശീലങ്ങൾ ഭാവിയിൽ വൃക്കയിൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. വലുതായി രോഗലക്ഷണങ്ങൾ ഒന്നും വൃക്കരോഗം കാണിക്കില്ല. അതിനാൽ, നിശബ്ദ കൊലയാളിയെന്നാണ് വൃക്കരോഗങ്ങളെ വിശേഷിപ്പിക്കുന്നത്. 
 
* വൃക്ക കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നത് നമ്മുടെ ദൈനംദിന ശീലങ്ങൾ തന്നെയാണ്. 
 
* വെള്ളം കുടിക്കാൻ വിട്ടുപോകുന്നത് വൃക്കകളുടെ ആരോഗ്യത്തെ മോശമാക്കും. 
 
* നിർജ്ജലീകരണം വൃക്കകളുടെ കാര്യക്ഷമത കുറയ്ക്കും
 
* ഭക്ഷണങ്ങളിലെ ഉയർന്ന അളവിലുള്ള ഉപ്പ് വൃക്ക കാൻസറിന് കാരണമാകും 
 
* അച്ചാറുകൾ മുതൽ മിക്ക ഭക്ഷണങ്ങളിലും ഉപ്പ് അധികമാക്കുന്നത് കുറയ്ക്കുക   
 
* നടുവേദനയ്ക്കും പനിക്കും വേദനസംഹാരികൾ കഴിച്ച് സ്വയം ചികിത്സ ചെയ്യുന്നത് നിർത്തുക
 
* പാരസെറ്റാമോൾ പോലുള്ള വേദനസംഹാരികൾ വൃക്ക കലകളെ നശിപ്പിക്കും
 
* പുകവലി വൃക്കയിൽ കാൻസർ ഉണ്ടാകാൻ കാരണമാകുന്നു  
 
 * മദ്യവും പുകയിലയും ഒഴിവാക്കുന്നതാണ് വൃക്കകളുടെ ആരോഗ്യത്തിന് ഗുണകരം 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
International Yoga Day 2025: ചിന്തകളെ തടയുകയാണ് യഥാര്‍ത്ഥത്തില്‍ യോഗയുടെ ലക്ഷ്യം!