നിഹാരിക കെ.എസ്|
Last Modified വ്യാഴം, 26 ഡിസംബര്‍ 2024 (12:40 IST)
മുട്ടോളം മുടി ഉള്ളതാണ് പെൺകുട്ടികളുടെ ലക്ഷണമെന്നൊക്കെയുള്ള പഴമൊഴി മാറിമറിഞ്ഞിട്ട് കാലം കുറെ ആയി. എന്നിരുന്നാലും നല്ല ലക്ഷണമൊത്ത കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. പലപ്പോഴും നമ്മള്‍ തന്നെ വരുത്തുന്ന ചില തെറ്റുകളാകാം, മുടി പോകുന്നതിനും വളരാത്തതിനും എല്ലാം കാരണമാകുന്നത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കാര്യമായ ഗുണം ലഭിയ്ക്കും. മുടി നല്ലതുപോലെ വളരാനും കൊഴിയാതിരിയ്ക്കാനും ആരോഗ്യമുള്ള മുടി ലഭിയ്ക്കാനും എല്ലാമായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയാം.
മുടി ഒരിക്കലും ചൂടാക്കരുത്. മുടി ഭംഗിയാക്കാന്‍ പലരും ഇപ്പോള്‍ അയേണിംഗ് പോലുള്ള വഴികള്‍ പരീക്ഷിയ്ക്കാറുണ്ട്. ഇത് മുടി വരണ്ടുപോകുന്നതിനുള്ള പ്രധാന കാരണമാണ്.
ചൂട് വെള്ളം കൊണ്ട് തലമുടി കഴുകരുത്.
നനഞ്ഞ മുടി കെട്ടി വെയ്ക്കരുത്. പൊട്ടിപ്പോകും.
നനഞ്ഞ മുടി ചീപ്പ് കൊണ്ട് ചീകരുത്. ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ വരാൻ സാധ്യതയുണ്ട്.
ശരീരഭാരം വല്ലാതെ കുറച്ചാൽ മുടിയുടെ ആരോഗ്യം നശിക്കും.
ആവശ്യത്തിന് ഉറങ്ങണം. സ്‌ട്രെസ് ഉണ്ടെങ്കിലും മുടി നശിക്കും.
നട്‌സ്, സീഡുകള്‍ എന്നിവ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലത്.