നിസാരക്കാരനല്ല ചക്ക!

Sumeesh| Last Modified ചൊവ്വ, 15 മെയ് 2018 (15:25 IST)
നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കാണപ്പെടുന്ന ഒരു ഫലമാണ് ചക്ക. ചക്കച്ചുളയും ചക്കക്കുരുവും എന്തിനേറെ പറയുന്നു ചക്ക മടലുപോലും ഭക്ഷയ യോഗ്യമാണ്. അങ്ങനെ വെറുതെ ഭക്ഷ്യയോഗ്യമാണ് എന്ന് പറഞ്ഞുകൂട. അടിമുടി ആരോഗ്യകരമാണ് എന്നുകൂടി പറഞ്ഞാലെ അത് പൂർണമാകു.

പ്രമേഹം മുതൽ ക്യാൻസറിനെ വരെ ചെറുത്ത് തോൽപ്പിക്കാൻ ചക്കക്കാകും എന്ന് ശാസ്തീയമായി തന്നെ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. പച്ചച്ചക്കയും പഴുത്ത ചക്കയും ശരീരത്തിന് ഒരുപോലെ ഗുണം പകരുന്നതാണ്. ഗ്ലൈസെമിക് അന്നജവും ചക്കയിൽ കുറവാണ് അതേ സമയം നാരുകൾ കൂടുതലും ചക്കയുടെ ഈ പ്രത്യേകതയാണ് ചക്ക പ്രമേഹത്തെ കുറക്കാൻ കാരണം.

രക്തസമ്മർദ്ധത്തെ നിയന്ത്രിച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും ഉത്തമമാണ് ചക്ക എന്ന ഫലം. പഴുത്ത ചക്ക കഴിക്കുന്നത് ശരീരത്തിന് അധിക ഊർജ്ജം നൽകും. ചക്കയിൽ അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റ്സും ഉയർന്ന അളവിലുള്ള വൈറ്റമിൻ സിയും യുവത്വം നിലനിർത്താൻ സഹായകരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :