രേണുക വേണു|
Last Modified ചൊവ്വ, 7 നവംബര്‍ 2023 (16:47 IST)
ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണം. വലിയ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ഹെല്‍മറ്റിന് വലിയ പ്രാധാന്യമുണ്ട്. അതേസമയം ചിലര്‍ക്ക് ഹെല്‍മറ്റ് ധരിക്കുമ്പോള്‍ തലയില്‍ അസഹ്യമായ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടും. അങ്ങനെയുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഹെല്‍മറ്റ് ധരിക്കുമ്പോള്‍ തല വിയര്‍ക്കുന്നു. ഇക്കാരണത്താല്‍ ഹെല്‍മറ്റിനുള്ളില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. ബാക്ടീരിയയുടെ സാന്നിധ്യം കാരണം ഹെല്‍മറ്റ് ധരിക്കുമ്പോള്‍ അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെട്ടേക്കാം. ഹെല്‍മറ്റ് ധരിക്കുന്നതിനു മുന്‍പ് വൃത്തിയുള്ള ഒരു തുണി കൊണ്ട് തല മറയ്ക്കുന്നത് നല്ലതാണ്. ദീര്‍ഘയാത്രക്കിടയില്‍ ഇടയ്ക്കിടെ വണ്ടി നിര്‍ത്തി ഏതാനും മിനിറ്റ് ഹെല്‍മറ്റ് ഊരുന്നത് നല്ലതാണ്. ഷാംപൂ ഉപയോഗിച്ച് ഹെല്‍മറ്റ് ഇടയ്ക്കിടെ വൃത്തിയാക്കുക. ഹെല്‍മറ്റിന്റെ ഉള്‍ഭാഗം നന്നായി വെയില്‍ കൊള്ളിക്കുന്നതും നല്ലതാണ്. ഹെല്‍മറ്റ് വയ്ക്കുമ്പോള്‍ തലയില്‍ കുരുക്കള്‍ വരുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടണം.