അനുബന്ധ വാര്‍ത്തകള്‍
- International Womens Day: പുരുഷന്മാരെ അപേക്ഷിച്ച് പോഷകക്കുറവ് കൂടുതലും സ്ത്രീകളില്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- International Womens Day: ഭക്ഷണകാര്യങ്ങളില്‍ ഇവ ഉറപ്പുവരുത്തണം
- ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറ; നല്ല ആരോഗ്യത്തിന് കഴിക്കാം മത്തിക്കറി
- തണ്ണിമത്തന് കൂടുതല്‍ കഴിക്കുന്നത് പ്രശ്നമാണ്; ഇക്കാര്യങ്ങള്‍ അറിയാമോ
- മറ്റുചോക്ലേറ്റുകളെ അപേക്ഷിച്ച് ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണങ്ങള്‍ അറിയാമോ
International Womens Day: സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍
സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാകുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ഭക്ഷണ ശീലങ്ങളില്‍ വരുന്ന തെറ്റായ രീതികളാണ് ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നത്. പയര്‍വര്‍ഗങ്ങളില്‍ നിരവധി പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അമിത ഭാരം കുറയ്ക്കാനും സഹായിക്കും. മുഴുധാന്യങ്ങളിലും നിറയെ ഫൈബറും വിറ്റാമിനുകളും മിനറല്‍സും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും നല്ലതാണ്. ഇത് ഹൃദയതാളം മെച്ചപ്പെടുത്താന്‍ സഹായിക്കും വാഴപ്പഴം പൊട്ടാസ്യത്തിന്റെ കലവറയാണ്. വെളുത്തുള്ളി ഒരു ആന്റി ഇന്‍ഫ്‌ളമേറ്ററി ആണ്. ഇത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും സഹായിക്കും. ഒമേഗ ത്രി ഫാറ്റി ആസിഡുകള്‍ അടങ്ങിയ ചെറിയ മീനുകളും നട്‌സും സീഡുകളും കഴിക്കണം.