ശരീരത്തിലെ സ്‌ട്രെച്ച്‌മാർക്ക് ഇല്ലാതാക്കാൻ ഇതാ എളുപ്പ വഴികൾ!

ശരീരത്തിലെ സ്‌ട്രെച്ച്‌മാർക്ക് ഇല്ലാതാക്കാൻ ഇതാ എളുപ്പ വഴികൾ!

Rijisha M.| Last Modified ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (12:31 IST)
സ്‌ട്രെച്ച് മാർക്ക് പ്രശ്‌നമായുള്ളവർ കുറവൊന്നുമായിരിക്കില്ല. അത് ഏറ്റവും കൂടുതൽ സ്‌ത്രീകൾക്കാണ് പ്രശ്‌നമുണ്ടാക്കുന്നത്. പ്രസവത്തിന് ശേഷമുണ്ടാകുന്ന സ്‌ട്രെച്ച് മാർക്ക് അധിക സ്‌ത്രീകൾക്കും ഒരു പ്രശ്‌നമാണ്. അത് മാറ്റാൻ പല വഴികളും പരീക്ഷിച്ച് തോറ്റിരിക്കുന്നവരായിരിക്കും ഭൂരിഭാഗം പേരും.

എന്നാൽ അതിന് പരിഹാരമായി പല വഴികളും ഉണ്ട്. അവയിൽ ചിലതാണ് ചുവടെ കൊടുത്തിരിക്കുന്നത്. വിറ്റാമിന്‍ സി ഉള്ള ചെറുനാരങ്ങ സ്‌ട്രെച്ച്‌മാർക്ക് ഇല്ലാതാക്കൻ മികച്ച വഴിയാണ്. സ്‌ട്രെച്ച്‌ മാര്‍ക്‌സ് ഉള്ള സ്ഥലത്ത് അല്‍പം ചെറുനാരങ്ങ നീര് സ്ഥിരമായി തേക്കുന്നത് ചര്‍മ്മത്തിലെ ഇത്തരം പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ആൽമണ്ട് ഓയിലിൽ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് തേക്കുന്നത് സ്‌ട്രെച്ച്‌ മാര്‍ക്‌സിന്റെ നിറം മങ്ങി ചര്‍മ്മത്തിന് തിളക്കവും നല്‍കാന്‍ സഹായിക്കുന്നു. പെട്ടെന്ന് തന്നെ സ്‌ട്രെച്ച്‌ മാര്‍ക്‌സിന്റെ നിറത്തിന് തെളിച്ചം കുറക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്.

കാപ്പിപ്പൊടി വെള്ളവുമായി ചേര്‍ത്ത് പുരട്ടുന്നത് ശരീരസംരക്ഷണത്തിന് വില്ലനാവുന്ന സ്‌ട്രെച്ച്‌ മാര്‍ക്ക്‌സിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ദിവസവും കറ്റാര്‍ വാഴ നീര് പുരട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് സ്‌ട്രെച്ച്‌ മാര്‍ക്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. തേൻ ഉപയോഗിച്ച് വയറിൽ മസാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാർക്ക് ഇല്ലാതാക്കാൻ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :