ഒരു തലയണ എത്ര നാൾ ഉപയോഗിക്കാം?

നിഹാരിക കെ.എസ്| Last Modified ബുധന്‍, 15 ജനുവരി 2025 (11:28 IST)
ശുചിത്വത്തിന്‍റെ കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ കുറച്ച് മുന്നോട്ടാണ്. കുളിക്കാതെ എവിടെയും പോകില്ല. വിയർപ്പുള്ള വസ്ത്രം അണിയില്ല. അങ്ങനെ പോകുന്നു ശരാശരി മലയാളിയുടെ വൃത്തികൾ. എന്നാൽ, തലയണയുടെ കാര്യത്തിൽ മാത്രം പലരും ഈ വൃത്തി കാണിക്കാറില്ല. ഉറങ്ങുമ്പോള്‍ കഴുത്തിനും തലയ്ക്കും സപ്പോര്‍ട്ട് കിട്ടുന്നതിന് വേണ്ടിയാണ് തലയണ ഉപയോഗിക്കുന്നത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതേ തലയണ ശരീരവേദന, അലര്‍ജി തുടങ്ങിയ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാം.

ദിവസവും ഉപയോഗിക്കുന്നതിനാല്‍ നമ്മുടെ ചര്‍മത്തില്‍ നിന്നുള്ള പൊടിപടലങ്ങള്‍, മൃതചര്‍മ കോശങ്ങള്‍, വിയര്‍പ്പ്, എണ്ണ എന്നിവയൊക്കെ തലയണയില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണ്. കാലക്രമേണ ഇത് ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാകാം. ഇത് അലര്‍ജി, ചൊറിച്ചില്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം.

ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ തലയണ മാറ്റണം. പോളീസ്റ്റര്‍ തലയണയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ ആറ് മാസത്തിനുള്ളിലോ ഒരു വര്‍ഷത്തിനുളളിലോ മാറ്റണം. കൂടാതെ നിറം മങ്ങിയതും ആകൃതിയില്‍ മാറ്റം വരുന്നതുമായി തലയണ ഉടനടി മാറ്റുന്നതാണ് നല്ലത്. തലയണ ഇടയ്ക്ക് വെയിലത്തു വയ്ക്കുന്നത് ഈര്‍പ്പം എന്തെങ്കിലും ഉണ്ടെങ്കില്‍ പോകാനും ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :