jibin|
Last Updated:
ചൊവ്വ, 13 ഫെബ്രുവരി 2018 (17:29 IST)
വിവാഹത്തിന് പിന്നാലെയുള്ള ഹണിമൂണ്‍ യാത്രകള്‍ ഒഴിവാക്കുന്നവര്‍ വിരളമാണ്. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന യാത്രകളാകും പല ദമ്പതികളും തെരഞ്ഞെടുക്കുക. ഇത്തരം യാത്രകള്‍ മിക്കവയും വേണ്ടത്ര ഒരുക്കങ്ങള്‍ ഇല്ലാതെയാകും നടക്കുക.
യാത്ര ആരംഭിച്ച ശേഷമാകും കൈയില്‍ കരുതേണ്ട വസ്‌തുക്കള്‍ എന്തെല്ലാമെന്ന് പലരും തിരിച്ചറിയുന്നത്.
ഹണിമൂള്‍ ട്രിപ്പുകളില്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടത് പെണ്‍കുട്ടികളാണ്. കൂടെ കരുതേണ്ട പ്രധാന വസ്‌തുക്കള്‍ ഏതെല്ലാമെന്ന് വ്യക്തമായ ധാരണ വേണം. അതില്‍ പ്രധനപ്പെട്ടത് ചര്‍മ്മസംരക്ഷണ വസ്തുക്കളാണ്. എത്തപ്പെടുന്ന സ്ഥലത്തെ കാലാവസ്ഥ ശരീരത്തിന് ദോഷകരമായി തീരാന്‍ സാധ്യതയുള്ളതിനാല്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍, കോള്‍ഡ് ക്രീം, എണ്ണ, ഷാംപു, പതിവായി ഉപയോഗിക്കുന്ന ചര്‍മ്മ സംരക്ഷണ വസ്തുക്കള്‍ എന്നിവ മറക്കരുത്.
ആര്‍ത്തവ സമയം അല്ലെങ്കില്‍ കൂടി സാനിറ്ററി നാപ്കിനുകള്‍ പെണ്‍കുട്ടികള്‍ കരുതണം. ആവശ്യമായ വസ്‌ത്രങ്ങള്‍ ഒഴിവാക്കരുത്. സ്ഥലങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ വേണം കരുതാന്‍. കടലിലും തടാകങ്ങളിലും സമയം ചെലവഴിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ അതിന് ഉത്തമമായ ചെരുപ്പുകളും വസ്‌ത്രങ്ങളും മറക്കാതെ കരുതണം.
കുട്ടികള്‍ വൈകി മതിയെന്നാണ് തീരുമാനമെങ്കില്‍ ഗര്‍ഭനിരോധ ഉറകള്‍ കൂടി ബാഗില്‍ കരുതുന്നതു നന്നായിരിക്കും. അധികം വസ്‌ത്രങ്ങള്‍ കൊണ്ടു പോകരുത്. നമ്മള്‍ എത്തുന്ന സ്ഥലത്ത് ഷോപ്പിംഗ് നടത്താന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമുള്ള വസ്‌ത്രങ്ങള്‍ മാത്രമെ കരുതാകു.