അനുബന്ധ വാര്‍ത്തകള്‍
- വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം, കാരണം ഇതാണ്
- ഉയര്‍ന്ന ചൂട്; കുട്ടികളെ സ്കൂളിലേക്ക് വിടുമ്പോള്‍, പുറത്തിറങ്ങുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ..!
- പൊള്ളുന്ന ചൂടാണ് ! പകല്‍ സമയങ്ങളില്‍ ഇവ കുടിക്കരുത്
- കുടവയറുണ്ടാകാനുള്ള പ്രധാനകാരണങ്ങള്‍ ഇവയാണ്
- അമിതവണ്ണവും രോഗവും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെ കൂടുതല്‍ പിടികൂടുന്നു
മുഖം കണ്ടാലറിയാം ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തില്‍ കൂടുതലാണെന്ന്!
ഉയര്‍ന്ന കൊളസട്രോള്‍ ഹൃദ്രോഗത്തിനും സ്‌ട്രോക്കിനും കാരണമാകും. കൊളസ്‌ട്രോള്‍ ശരീരത്തിന് വളരെ അത്യാവശ്യ ഘടകമാണ്. ശരീരത്തില്‍ പുതിയ കോശങ്ങള്‍ ഉണ്ടാകാനും ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കാനും കൊളസ്‌ട്രോള്‍ വേണം. രണ്ടുതരം കൊഴുപ്പുകളാണ് ഉള്ളത്. നല്ലതും ചീത്തയും. ചീത്തകൊളസ്‌ട്രോള്‍ കൂടുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാട്ടും പ്രത്യേകിച്ച് ചര്‍മത്തില്‍. അതിലൊന്നാണ് കണ്ണുകളില്‍ മഞ്ഞക്കൂട്ടങ്ങള്‍ കാണപ്പെടുന്നത്. ഇത് ചീത്തകൊളസ്‌ട്രോളിന്റെ സാനിധ്യത്തെ കാണിക്കുന്നു.
കൂടാതെ കണ്ണിലെ കോര്‍ണിയയ്ക്ക് ചുറ്റും ചാരനിറത്തിലുള്ള വളയങ്ങള്‍ കാണുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. സ്‌കിന്‍ ടാഗുകള്‍ നിരുപദ്രവകരമായി തോന്നുമെങ്കിലും ഇത് ഉയര്‍ന്ന കൊളസ്‌ട്രോളിനെ കാണിക്കുന്നു. മുഖംപതിവായി വീര്‍ത്തോ നീരുവന്നതുപോലെയോ കാണപ്പെടുന്നതും ഉയര്‍ന്ന കൊളസ്‌ട്രോള്‍ ലക്ഷണമാണ്. ചര്‍മം മരുഭൂമിപോലെ വരണ്ടിരിക്കുന്നതും മറ്റൊരുലക്ഷണമാണ്. കൂടാതെ ഇത് ചൊറിച്ചിലും ഉണ്ടാക്കും, പ്രത്യേകിച്ച് മുഖത്ത്.
അടുത്ത ലേഖനം