Healthy Drinking: അവിടെയൊക്കെ ഒരു പെഗ് 15 മില്ലി മാത്രമാണ്; എന്താണ് 'ആരോഗ്യകരമായ' മദ്യപാനം?

യൂറോപ്യന്‍ രാജ്യങ്ങളില്‍ മദ്യപാനം വളരെ ആരോഗ്യകരമായ സംസ്‌കാരമായാണ് കാണുന്നത്

രേണുക വേണു| Last Modified ശനി, 19 ഏപ്രില്‍ 2025 (09:55 IST)

Healthy Drinking: സ്ഥിരമായി മദ്യപിക്കുന്നവര്‍ അവരുടെ കരളിന്റെ ആരോഗ്യത്തെ തന്നെയാണ് നശിപ്പിക്കുന്നത്. മദ്യപാനം മൂലം ഏറ്റവും കഷ്ടപ്പെടുന്ന അവയവം കരള്‍ ആണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട.

അകത്തേക്ക് ചെല്ലുന്ന മദ്യത്തെ നിര്‍വീര്യമാക്കാന്‍ ഓക്സിജന്‍ ആവശ്യമാണ്. ഈ ഓക്സിജന്‍ നല്‍കുന്നത് കരളിന്റെ ജോലിയാണ്. എന്നാല്‍ അമിതമായി മദ്യപിക്കുമ്പോള്‍ അതിനനുസരിച്ച് കരള്‍ ഓക്സിജന്‍ നല്‍കേണ്ടിയിരിക്കുന്നു. അത് കരളിന്റെ ജോലി ഭാരം കൂട്ടും. അങ്ങനെയാണ് മദ്യപാനം കരളിനെ വളരെ മോശമായി ബാധിക്കുന്നത്. സ്ഥിരമുള്ള മദ്യപാനം, കൂടുതല്‍ അളവില്‍ മദ്യപിക്കുക എന്നിവയാണ് കരളിനെ പ്രതികൂലമായി ബാധിക്കുക.

യൂറോപ്യന്‍ രാജ്യങ്ങളില്‍ മദ്യപാനം വളരെ ആരോഗ്യകരമായ സംസ്‌കാരമായാണ് കാണുന്നത്. എന്നാല്‍, അതിന്റെ രീതി മറ്റൊന്നാണ്. 15 മില്ലി മദ്യം മാത്രമായിരിക്കും അവര്‍ ചിലപ്പോള്‍ ഒരു പെഗില്‍ കഴിക്കുക. കൂടിപ്പോയാല്‍ അങ്ങനെയുള്ള രണ്ടോ മൂന്നോ പെഗ് മദ്യപിക്കും. മാത്രമല്ല അതിനനുസരിച്ച് ശരീരം കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. അപ്പോള്‍ കരളിന്റെ ജോലിഭാരം കുറയും. ഇതാണ് ഹെല്‍ത്തി ഡ്രിങ്കിങ്. മറിച്ച് 90 മില്ലി മദ്യമൊക്കെ ഒറ്റത്തവണ കുടിക്കുന്ന മോശം മദ്യപാന സംസ്‌കാരമാണ് നമുക്കിടയിലുള്ളത്. ഇത് ലിവര്‍ സിറോസിസിലേക്ക് നയിക്കും.

കരളിന് സംഭവിക്കുന്ന വീക്കമാണ് ലിവര്‍ സിറോസിസ്. എന്നാല്‍ തുടര്‍ച്ചയായ മദ്യപാനം മൂലം കരള്‍ അതിവേഗം അനാരോഗ്യകരമായ രീതിയിലേക്ക് എത്തുകയും വീക്കത്തിന് പകരം കരള്‍ ശുഷ്‌കിച്ച് ശുഷ്‌കിച്ച് ഇല്ലാതാകുകയും ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :