പച്ചപപ്പായയുടെ ഗുണങ്ങള്‍ അറിയാമോ?

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (17:22 IST)
നമുക്ക് ഏവര്‍ക്കും അറിയാവുന്നതാണ് പഴുത്ത പപ്പായയുടെ ഗുണങ്ങളെ പറ്റി. അതുപോലെ തന്നെ ഗുണങ്ങളുള്ളതാണ് പച്ച പപ്പായയും. ആരോഗ്യപരമായ പല പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് പപ്പായ. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫൈബര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് പപ്പായ. ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണെങ്കിലും ഗര്‍ഭിണികള്‍ ഇത് കഴിക്കുന്നത് നല്ലതല്ല. എന്നാല്‍ ഗര്‍ഭിണികള്‍ അല്ലാത്തവര്‍ പപ്പായ ശീലമാക്കുന്നത് ആരോഗ്യപരമായി ധാരാളം ഗുണ പ്രധാനം ചെയ്യുന്നു.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പപ്പായ അല്‍പം ഉപ്പ് ചേര്‍ത്ത് വേവിച്ച് കഴിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജീവതശൈവി രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയ്ക്കും പപ്പായ നല്ലതാണ്. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കും പപ്പായ കഴിക്കുന്നത് നല്ലതാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ചില എന്‍സൈമുകള്‍ ആര്‍ത്തവം കൃത്യമാക്കുകയും ആര്‍ത്തവസമയത്തെ വേദന കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :