മലബന്ധം മൂലം ബുദ്ധിമുട്ടുന്നുണ്ടോ, ഏഴുപരിഹാരമാര്‍ഗങ്ങള്‍ ഇതാ

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 ജനുവരി 2024 (08:41 IST)
മലബന്ധം ഇന്ന് വ്യാപകമായി കൂടിവരുന്ന ആരോഗ്യപ്രശ്‌നമാണ്. തെറ്റായ ജീവിത രീതിയാണ് ഇതിനുപിന്നിലെ പ്രധാന കാരണം. മരുന്നുകളുടെ ഉപയോഗം, സമ്മര്‍ദ്ദം, ആഹാരത്തിലെ ഫൈബറിന്റെ കുറവ്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ഇതെല്ലാം മലബന്ധത്തിന് കാരണമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഫൈബര്‍ ധാരളമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും മലബന്ധം തടയാനുള്ള പ്രധാന വഴികളാണ്. കൂടാതെ രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നതും ശോധനയ്ക്ക് സഹായിക്കും. കുടലിലെ മസിലുകളെ ഉത്തേജിപ്പിക്കും. പൊതുവേയുള്ള ആരോഗ്യത്തിന് മാത്രമല്ല മലബന്ധം തടയുന്നതിനും വ്യായാമം സഹായിക്കും. ആരോഗ്യകരമായ ഫാറ്റുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.

ദീര്‍ഘനേരം ഇരിക്കുന്നതും മലബന്ധത്തിന് കാരണമാണ്. കൂടാതെ ദിവസവും പത്തുമണിക്കൂര്‍ ഇരിക്കുന്നത് മറവിരോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. 50000 പേരിലാണ് പഠനം നടത്തിയത്. ഏഴുവര്‍ഷം നടത്തിയ പഠനത്തില്‍ പത്തുമണിക്കൂറില്‍ ഇരുന്ന് ജോലിചെയ്യുന്നവരില്‍ മറവി സാധ്യത കൂടുന്നുവെന്നാണ് കണ്ടെത്തിയത്. ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നാണ് പഠനം പഠയുന്നത്. ജാമയിലാണ് പഠനം പ്രസിദ്ധീകരിച്ചുവന്നത്. 6-7 മണിക്കൂറാണ് ഇരിക്കാനുള്ള പരിധി. ഇരുന്ന് ജോലി ചെയ്യുന്നവര്‍ 30 മിനിറ്റിടവിട്ട് എഴുന്നേല്‍ക്കണമെന്നും ചെറിയ വ്യായാമമായ നടത്തമോ മറ്റോ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :